വാളയാറിലെ അതിഥി തൊഴിലാളിയുടെ മരണം ആള്‍ക്കൂട്ടക്കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ബി.എന്‍.എസ് 103 (2) പ്രകാരമാണ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് ആറോടെ വാളയാർ അട്ടപ്പള്ളത്തു വെച്ചാണ് സംഭവം.
ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകള്‍ ചേർന്ന് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ ഇദ്ദേഹത്തെ നാട്ടുകാർ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മർദ്ദന സമയം രാം നാരായണന്റെ കയ്യില്‍ മോഷണ വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. ജോലി തേടിയാണ് ഇയാൾ കേരളത്തില്‍ എത്തിയത്.
സംഭവത്തില്‍ 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അഞ്ച് പേര്‍ക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. തൊഴിലാളിയുടെ മൃതദേഹം ഇന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. മര്‍ദനത്തില്‍ രാം നാരായണന്റെ ആന്തരിക അവയവങ്ങള്‍ക്കടക്കം പരുക്കേറ്റിട്ടുണ്ടെന്ന് വാളയാര്‍ പോലീസ് പറഞ്ഞു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.