സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് മോഹന്‍രാജ് സിനിമാ ചിത്രീകരണത്തിനിടെ മരണപ്പെട്ട സംഭവത്തില്‍ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ പൊലീസ് കേസടുത്തു. സഹനിർമാതാക്കൾ അടക്കം ആകെ അഞ്ച് പേർക്കെതിരെയാണ് കീളൈയൂര്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. പാ രഞ്ജിത്ത്, വിനോദ്, സ്റ്റണ്ട് കൊറിയോഗ്രഫര്‍ രാജ്‍കമല്‍, നീലം പ്രൊഡക്ഷന്‍സ്, പ്രഭാകരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഭാരതീയ ന്യായ സംഹീതയിലെ 289, 125, 106 (1) വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
നാഗപട്ടണം ജില്ലയിലെ കീളൈയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അളപ്പക്കുഡിയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആര്യ നായകനായ സിനിമയുടെ ചിത്രീകരണത്തിന് ഇടയിലാണ് അപകടമുണ്ടായത്. കാര്‍ മറിക്കുന്ന ഒരു സാഹസിക രംഗത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് മോഹന്‍രാജിന്‍റെ (52) മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്.
കാര്‍ ചേസ് ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വായുവിലേക്ക് ഉയര്‍ന്നുപൊങ്ങിയ കാര്‍ തലകുത്തിമറിഞ്ഞാണ് വീണത്. റാമ്പിലേക്ക് കയറിയ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഉടന്‍ തന്നെ രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടന്‍ വിശാലാണ് മരണവിവരം പുറത്തുവിട്ടത്. വർഷങ്ങളായി നിരവധി പ്രോജക്ടുകളിൽ രാജുവിനൊപ്പം സഹകരിച്ചിട്ടുള്ള വിശാൽ സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചത്.
ഡ്രീംലാൻഡ് പൂനെ രാജ്യാന്തര മേളയിൽ
കാഞ്ചീപുരം ജില്ലയിലെ പൂങ്കണ്ടം സ്വദേശിയാണ് മോഹന്‍രാജ്. അപകടം നടന്നയുടനെ നാഗപട്ടണം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മോഹന്‍രാജിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പാ രഞ്ജിത്തിനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് അഖിലേന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ) ആവശ്യപ്പെട്ടിരുന്നു


ധ്യാൻ- ലുക്മാൻ ചിത്രം ‘വള’ യുടെ ട്രൈലർ പുറത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.