കേരള സര്‍വകലാശാലയിൽ വിദ്യാർഥിക്ക് ജാതി അധിക്ഷേപം നേരിട്ടെന്ന പരാതിയില്‍ സംസ്കൃത വകുപ്പ് മേധാവി ഡോ.സി.എന്‍. വിജയകുമാരിക്കെതിരെ കേസെടുത്തു. പട്ടിക ജാതി – പട്ടിക വർഗ്ഗ നിയമപ്രകാരമാണ് കേസ്. ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ പരാതിയില്‍ ശ്രീകാര്യം പൊലീസാണ് കേസെടുത്തത്.
സംസ്കൃത വിഭാഗം മേധാവി ഗവേഷണ പ്രബന്ധം തടഞ്ഞത് വ്യക്തി വിരോധം കൊണ്ടാണെന്നായിരുന്നു ആക്ഷേപം. ജാതി പറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് വിദ്യാര്‍ഥിയുടെ മൊഴി. നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി സർവ്വകലാശാല വി.സിക്കും വിപിന്‍ പരാതി നൽകിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞതായി വിപിന്റെ പരാതിയിൽ പറയുന്നു.
അതേസമയം, വിഷയത്തിൽ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ആർ.ബിന്ദു നേരത്തെ അറിയിച്ചിരുന്നു. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടി എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍.
വോട്ടെണ്ണൽ നാളെ ; അന്തിമ ഫലം ഉച്ചയോടെ



മദ്യം അളക്കുന്നതിൽ ക്രമക്കേട് ; കണ്ണൂരിൽ ബാറിന് 25000രൂപ പിഴ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.