അനധികൃത് സ്വത്ത് സമ്പാദന കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കൊച്ചി യൂണിറ്റിനാണ് കേസെടുത്ത് അന്വേഷിക്കാന്‍ കോടിതി നിര്‍ദ്ദേശം നല്‍കിയത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് കോടതി നല്‍കി.
പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസ് വാദിച്ചതും ജോമോന്‍ തന്നെ ആയിരുന്നു. ശമ്പളത്തേക്കാള്‍ കൂടുതല്‍ തുക വായ്പയുടെ തിരച്ചടവായി കെഎം എബ്രഹാം അടച്ചിരുന്നതായി ജോമോന്‍ കോടതിയില്‍ തെളിവുകള്‍ സഹിതം ഉന്നയിച്ചു. കോളേജ് പ്രൊഫസര്‍മാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെന്‍ഷനില്‍ നിന്നുള്ള സഹായത്താല്‍ ലോണ്‍ അടച്ചു എന്നായിരുന്നു മറുപടി നല്‍കിയത്. അച്ഛനുമമ്മയും വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു പോയിട്ടുള്ളതാണെന്ന് മറച്ചുവച്ചാണ് ഈ വാദം ഉന്നയിച്ചത്.
മുംബൈ നഗരത്തിലുള്ള 3 കോടി വില വരുന്ന ഫ്‌ലാറ്റ്, 1 കോടി വിലയുള്ള തിരുവനന്തപുരം വഴുതക്കാട് ഉള്ള മില്ലേനിയം അപാര്‍ട്ട്‌മെന്റ്, 8 കോടി വിലവരുന്ന കൊല്ലം കടപ്പാക്കടയിലുള്ള 3 നില ഷോപ്പിംഗ് കോംപ്ലക്‌സ് ഭാര്യയുടെ നൂറ് പവന്‍ സ്വര്‍ണ്ണം, ഡയമണ്ട് ആഭരണങ്ങള്‍, ഭാര്യ ഷേര്‍ളിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി കോടികളുടെ ഇടപാടുകള്‍ ഇതെല്ലാമാണ് സിബിഐ പരിശോധിക്കേണ്ടത്.
ഒറ്റയടിക്ക് കൂടിയത് 3,680 രൂപ ; സംസ്ഥാനത്തെ സ്വർണ്ണവില കുതിച്ചുയരുന്നു



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.