സർവകലാശാലകളിലെ ഭരണ പ്രതിസന്ധി അടക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നു. എതൊക്കെ വിഷയങ്ങൾ ചർച്ചയായി എന്നതടക്കമുള്ള കാര്യങ്ങളിൽ ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം കേരള സർവകലാശാലയിലെ പ്രതിസന്ധി മറികടക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കഴിഞ്ഞ ദിവസം വിസി മോഹനൻ കുന്നുമ്മലുമായി ചർച്ച നടത്തി. പിന്നാലെ ഗവർണറും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തുമെന്ന സൂചനയും മന്ത്രി നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് മുഖ്യമന്തി രാജ്ഭവനിലെത്തിയത്.
മന്ത്രി ബിന്ദുവുമായി നടത്തിയ ചർച്ചകൾക്ക് ശേഷം സർവകലാശാലയിലെത്തിയ വിസി സർട്ടിഫിക്കറ്റുകളിൽ ഒപ്പിട്ടു. എസ്എഫ്ഐ ഗവർണർക്കും എതിരായ പ്രതിഷേധം നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഗവർണറെ കാണാനെത്തിയത്. പുതിയ ഗവർണർ എത്തിയപ്പോൾ തുടക്കത്തിൽ മുഖ്യമന്ത്രിയുമായി നല്ല ബന്ധത്തിലായിരുന്നു.
രാജ്ഭവനിലെ ഭാരതാംബ വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉണ്ടായതാണ് ബന്ധം വഷളായത്. സർവകലാശാലകളിലെ ഭരണപ്രതിസന്ധി ജനവികാരം എതിരാക്കുമെന്ന സൂചനകളാണ് സമവായത്തിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഗവർണറുമായുള്ള സർക്കാരിൻ്റെ അഭിപ്രായ ഭിന്നതയിൽ ഈ കൂടിക്കാഴ്ചയോടെ മഞ്ഞുരുകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


17 വർഷങ്ങൾക്ക് ശേഷം മാലേഗാവ് സ്ഫോടനക്കേസിലെ വിധി ഇന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.