വഖഫ് നിയമം പറഞ്ഞ് മുനമ്പം ജനങ്ങളെ കേന്ദ്രസർക്കാർ മുമ്പത്തെ വിഷയം പരിഹരിക്കാൻ നിയമം പര്യാപ്തമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ നിയമം പാസാക്കുന്നതിന് മുമ്പ് തന്നെ യു.ഡി.എഫ് പറഞ്ഞതാണ്. പുതിയ നിയമം ഒരിക്കലും അവസാനിക്കാത്ത നിയമപ്രശ്നത്തിലേക്ക് മുനമ്പം വിഷയത്തെ കൊണ്ടു പോകാനുള്ള സാധ്യതയുമുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള അവസരമാണ് വഖഫ് ട്രിബ്യൂണലിൽ. ഭൂമി വഖഫ് അല്ലെന്ന് അത് നൽകിയ സേഠിൻ്റെ കുടുംബവും ഭൂമി വാങ്ങിയ ഫറൂഖ് കോളേജ് മാനേജ്‌മെൻ്റും ട്രൂബ്യൂണലിൽ. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിലപാട് ആദ്യമായി സ്വീകരിച്ചത് യു.ഡി.എഫാണ്.
യു.ഡി.എഫിൻ്റെ അതേ നിലപാടിലേക്ക് ഭൂമി നൽകിയവരും വാങ്ങിയവരും എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അനുകൂലമായ നിലപാട് വഖഫ് ട്രിബ്യൂണലിൽ നിന്നും ഉണ്ടായേനെ. എന്നാൽ സംസ്ഥാന സർക്കാർ വഖഫ് ബോർഡിനെക്കൊണ്ട് ഹൈക്കോടതിയിൽ കേസ് കൊടുത്ത് വഖഫ് ട്രിബ്യൂണലിൻ്റെ തുടർ പ്രവർത്തനങ്ങൾ നടത്തി. മെയ് 19 വരെ മാത്രം വഖഫ് ട്രിബ്യൂണലിൻ്റെ കാലാവധി മെയ് 29 മുതൽ സ്റ്റേ വാങ്ങിയത്. നിലവിലെ വഖഫ് ട്രിബ്യൂണലിന് വിധി പറയാനാകില്ല. ഇനി പുതിയ വഖഫ് ബോർഡ് പാർലമെൻ്റിൽ ബി.ജെ.പി പാസാക്കിയ വഖഫ് നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമാകും. പ്രശ്നം പരിഹരിക്കാൻ ഉണ്ടായിരുന്ന അവസരത്തെ പിന്നിൽ നിന്നും കുത്തി ചതിച്ചത് സംസ്ഥാന സർക്കാർ ആണെന്നും സതീശൻ കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിൻ്റെ വഖഫ് നിയമം കൊണ്ട് മുനമ്പത്തെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് യു.ഡി.എഫ് തുടക്കം മുതൽക്കെ പറഞ്ഞത് ഇപ്പോൾ എല്ലാവർക്കും ബോധ്യമായിരിക്കുകയാണ്. കേന്ദ്ര സർക്കാർ മുനമ്പത്തെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയും സംസ്ഥാന സർക്കാർ അവരെ ചതിക്കുകയുമാണ് ചെയ്തത്. മുനമ്പത്തെ പ്രശ്നം പരിഹരിക്കാനുള്ള നിയമപരമായ ഫോർമുല യു.ഡി.എഫിനുണ്ട്. എന്നാൽ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറല്ല. രണ്ടു മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമാക്കി അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ അജണ്ടയ്ക്ക് കുടപിടിച്ചു കൊടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും സതീശൻ വ്യക്തമാക്കി.
സ്റ്റാൻഡ് അപ്പ് ടു റേസിസം; ലണ്ടനിൽ കൂറ്റൻ കുടിയേറ്റ വിരുദ്ധ പ്രതിഷേധം; മാർച്ചിനെത്തിയത് ഒരു ലക്ഷത്തിലേറെ പേർ


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.