ആശമാരുടെ സമരം പൊളിക്കാൻ വീണ്ടും സർക്കാർ; ഇത്തവണ നിർബന്ധിത ഓൺലൈൻ പരിശീലനം

കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ
45 ദിവസമായി നടത്തിവരുന്ന രാപ്പകൽ സമരയാത്ര നാളെ മഹാറാലിയായി സമാപിക്കാനിരിക്കെ സമരം പൊളിക്കാൻ നിർബന്ധിത ഓൺലൈൻ പരിശീലവുമായി സർക്കാർ. ഇന്ന് ഇറക്കിയ ഉത്തരവ് പ്രകാരം നാളെ എല്ലാ ആശമാരും പരിശീലന പരിപാടിയിൽ പങ്കെടുക്കണം. രാവിലെ പത്തര മുതൽ ഉച്ചക്ക് പന്ത്രണ്ടര വരെ വരെ രണ്ട് ബാച്ചായി തിരിഞ്ഞ് എല്ലാ ജില്ലകളിലെയും ആശമാർ പരിശീലനത്തിൽ പങ്കെടുക്കണം. സ്വന്തം ലോഗിൻ ഐഡി ഉപയോഗിച്ച് ഓൺലൈനായിട്ടാണ് പരിശീലനത്തിൽ പങ്കെടുക്കേണ്ടത്. നിർബന്ധമായും പങ്കെടുക്കണമെന്ന് കാണിച്ചാണ് നാഷണൽ ഹെൽത്ത് മിഷൻ ഉത്തരവിറക്കിയിരിക്കുന്നത്.

നാളെ പണിമുടക്ക് പ്രഖ്യാപിച്ച് അസോസിയേഷൻ ജൂൺ അഞ്ചിന് നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർക്ക് നോട്ടീസ് നൽകിയിരുന്നു. നേരത്തെ സമരക്കാർ സെക്രട്ടേറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചപ്പോൾ അത് പൊളിക്കാൻ പാലിയേറ്റീവ് പരിശീലനം നിശ്ചയിച്ച് നാഷണൽ ഹെൽത്ത് മിഷൻ സമരത്തെ തകർക്കാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിരുന്നു.

സമരയാത്രയുടെ സമാപന മഹാറാലി പൊളിക്കാനുള്ള സർക്കാർ നീക്കം വിലപോകില്ലെന്ന് സമരക്കാർ പറഞ്ഞു. നിർബന്ധിത ട്രെയിനിങ്ങിന് ഓർഡർ ഇറങ്ങിയത് സമരത്തെ തകർക്കാൻ ആണ്. ജനാധിപത്യപരമായാണ് സമരം മുന്നോട്ടുപോകുന്നത്. നാളത്തെ പണിമുടക്ക് ബന്ധപ്പെട്ട അധികാരികളെ മുൻകൂറായി അറിയിച്ചിരുന്നു. സമരത്തെ തകർക്കാനും പങ്കാളിത്തം കുറയ്ക്കാനും ആണ് നാളത്തെ ട്രെയിനിങ്. അതിനെ മുഖവിലക്ക് എടുക്കാതെ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് അസോസിയേഷൻ നേതാവ് എംഎ ബിന്ദു പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *