ബേപ്പൂർ തീരത്തിന് സമീപം തീപിടിച്ച ചരക്ക് കപ്പലിലെ 140 കണ്ടെയ്നറുകളിൽ അപകടകരമായ ചരക്കുകളുള്ളതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (ഐഎം.ഒ) ക്ലാസിഫിക്കേഷൻ അനുസരിച്ച് 20 കണ്ടെയ്നറുകളിൽ തീപിടിക്കുന്ന വസ്തുക്കൾ, സ്വയമേവ കത്തുന്നവ, കീടനാശിനികൾ ഉൾപ്പെടെയുള്ള വിഷ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്.
ഇതിൽ കള നിയന്ത്രണത്തിനും കീട നിയന്ത്രണത്തിനും ഉപയോഗിക്കുന്ന 800 ഡ്രമ്മുകളും മറ്റൊരു കണ്ടെയ്നറിൽ 27,786 കി.ഗ്രാം തൂക്കമുള്ള എഥൈൽ ക്ലോറോഫോർമൈറ്റ് അടക്കമുള്ള വിഷാംശ രാസവസ്തുക്കളും ഉൾപ്പെടുന്നു. ഇത് കടലിൽ പരക്കുന്നതോടെ ഉണ്ടാകാനിടയുള്ള മലിനീകരണം സംബന്ധിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.
കപ്പലിൽ 20 കണ്ടെയ്നറുകളിലായി കത്തുന്ന ഖരവസ്തുക്കളുണ്ട്. ഇതിൽ രണ്ട് കണ്ടെയ്നറുകളിൽ ആൽക്കഹോൾ അടങ്ങിയ നൈട്രോസെല്ലുലോസ്, 12 കണ്ടെയ്നറുകളിൽ നാഫ്തലീൻ, ഒരു കണ്ടെയ്നറിൽ കത്തുന്ന ദ്രാവകം അടങ്ങിയ ഖരവസ്തുക്കൾ, നാല് കണ്ടെയ്നറുകളിൽ പാരഫോർമാൽഡിഹൈഡ് എന്നിവ ഉൾപ്പെടുന്നു. സ്വയമേവ കത്തുന്ന ഓർഗാനോമെറ്റാലിക് പദാർത്ഥവുമുണ്ട്. വായുവുമായി സമ്പർക്കമുണ്ടാകുമ്പോൾ സ്വയം കത്തുന്നവയാണിത്.


ഇരിട്ടിയിൽ ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു
പണമിടപാട് ആരോപണത്തിൽ അന്വേഷണം വേണം ; ആന്റോ ആന്റണിക്കെതിരെ വിജിലൻസിൽ പരാതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.