അനർട്ട് അഴിമതി ആരോപണത്തിൽ വൈദ്യുതി മന്ത്രിക്കെതിരെ വീണ്ടും ചെന്നിത്തല; കെ കൃഷ്ണൻകുട്ടിയോട് ചോദ്യങ്ങൾ

അനേർട്ടുമായി ബന്ധപ്പെട്ട് ഉയർത്തിയ അഴിമതി ആരോപണത്തിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയോട് ചോദ്യങ്ങളുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിഎം കുസും പദ്ധതി പ്രകാരം കേരളത്തിലെ കർഷകർക്ക് സോളാർ പമ്പുകൾ വിതരണം ചെയ്യുന്നതിൽ 100 കോടിയുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെ വൈദ്യുതി മന്ത്രിയോട് ചോദ്യങ്ങളുമായി മുൻ പ്രതിപക്ഷ നേതാവ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്. അഞ്ച് കോടി രൂപയിൽ കൂടുതൽ അനർട്ടിന്റെ സിഇഒ നരേന്ദ്രനാഥ വേളൂരിക്ക് ടെൻഡർ വിളിക്കാനുള്ള അധികാരമില്ലെന്നും ചെന്നിത്തല ആവർത്തിച്ചു.

രമേശ് ചെന്നിത്തല ഉയർത്തിയ ചോദ്യങ്ങൾ

  1. അനർട്ട് സിഇഒ എങ്ങനെയാണ് 240 കോടി രൂപയുടെ ടെൻഡർ വിളിച്ചത്?
  2. ഇത് മന്ത്രി അറിഞ്ഞിരുന്നോ? മന്ത്രിയുടെയോ വകുപ്പിന്റെയോ പ്രത്യേക അനുവാദം വാങ്ങിയിരുന്നോ?
  3. ഇല്ലെങ്കിൽ ഇതിനെതിരായ നടപടി സ്വീകരിക്കുമോ?
  4. ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?
  5. ഒരു സിഇഒയ്ക്ക് 240 കോടി രൂപയുടെ ടെൻഡർ വിളിക്കാനുള്ള അനുമതി എവിടെ നിന്നും ലഭിച്ചുവെന്ന് മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി സംബന്ധിച്ച വസ്തുതകൾ പുറത്തുവന്നപ്പോൾ താനുമായി ചർച്ച ചെയ്യാമെന്ന് വൈദ്യുതിമന്ത്രി പറഞ്ഞു. താനുമായി ഒരു ചർച്ചയല്ല ഇവിടെ പ്രധാനം. ഇതൊരു സ്വകാര്യ കാര്യമല്ല. കേരളത്തിന്റെ ഖജനാവിൽ നിന്ന് ഇത്രയും വലിയ തുക കൊള്ളയടിക്കപ്പെടുന്നു എന്നതാണ് പ്രശ്നം. വിഷയത്തിൽ വൈദ്യുതി വകുപ്പ് സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇന്ന് കണ്ട വാർത്തയിൽ സെക്രട്ടറി സ്ഥലത്തിലാത്തതിനാൽ അനർട്ടിന്റെ സിഇഒ തന്നെ അന്വേഷിക്കുമെന്നാണുള്ളത്. അനർട്ടിന്റെ സിഇഒ തന്നെയാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്. ഇത് ശരിയാണെങ്കിൽ അന്വേഷണം പ്രഹസനമാക്കി മാറ്റാനാണ് മന്ത്രി ഉദ്ദേശിക്കുന്നതെന്നും  ചെന്നിത്തല പറഞ്ഞു.

നേരത്തേ ഒരു കമ്പനിക്ക് ടെൻഡറിൽ മാറ്റം വരുത്താനുള്ള അധികാരം പോലും സിഇഒ നൽകിയെന്നും ഈ വിഷയത്തിലെ അഴിമതി നിയമസഭാസമിതി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. അഴിമതിയുണ്ടെങ്കിൽ അതിൻ്റെ തെളിവുകൾ രമേശ് ചെന്നിത്തല പുറത്തുവിടണമെന്നായിരുന്നു മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ പ്രതികരണം. പ്രായമായ കാലത്ത് തനിക്ക് അഴിമതി നടത്തേണ്ട ആവശ്യമില്ലെന്നും ഇതുവരെ അഴിമതി നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഐഎഎസ്കാരെ കിട്ടാത്തത് കൊണ്ടാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ നരേന്ദ്രനാഥ് വേളൂരിയെ അനെർട്ടിൽ നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വകുപ്പുതല അന്വേഷണം പൂർത്തിയായാൽ മറ്റ് അന്വേഷണം വേണമോ എന്ന് പരിശോധിക്കുമെന്നും 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *