സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. കണ്ണൂര്‍ ടൗണ്‍ സക്വയറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് കഥാകൃത്ത് ടി.പദ്മനാഭന്‍ പുസ്തകം ഏറ്റുവാങ്ങി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വളര്‍ന്നു മുന്നേറിയ ഒരാളെ സംബന്ധിച്ചിടത്തോളം വസ്തുതാപരമായ ആവിഷ്‌കാരമാണ് അദ്ദേഹത്തിന്റെ ആത്മകഥ. ഓരോ ചരിത്ര സംഭവങ്ങളെയും എങ്ങനെ നേരിട്ടു എന്നുള്ളതിന്റെ സാക്ഷ്യപത്രമായി ഈ പുസ്തകം മാറുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
കാലത്തിന്റെ കഥകൂടിയാവും ഇപിയുടെ ആത്മകഥ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പട്ട ഇപിയുടെ ബാല്യവും കൗമാരവും പ്രതിസന്ധി നിറഞ്ഞതായിരുന്നുവെന്നും പിണറായി പറഞ്ഞു. പലപ്പോഴും തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് വലതുപക്ഷ ശക്തികള്‍ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്തു. കട്ടന്‍ ചായയും പരിപ്പുവടയുമെന്നത് അദ്ദേഹം കാലോചിതമായ മാറ്റത്തെ കുറിച്ചു പറഞ്ഞതാണ്. ഇതു പാര്‍ട്ടിക്കും അദ്ദേഹത്തിനുമെതിരെയായി വലതുപക്ഷ ശക്തികളും മാധ്യമങ്ങളും ഉപയോഗിച്ചു. ഇതൊക്കെ അതിജീവിച്ചു കൊണ്ടാണ് ജയരാജന്‍ രാഷ്ട്രീയ രംഗത്തു നിലനിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ നിഷ്‌കളങ്ക മനസുള്ളയാളാണ് ഇ.പി ജയരാജന്‍ വിപുലമായ സൗഹൃദത്തിന് ഉടമയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ.പി ജയരാജന്റെ ഏറ്റവും വലിയ സമ്പത്ത് അദ്ദേഹത്തിന്റെ സ്‌നേഹിതന്മാരുടെ ബാഹുല്യമാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ കഥാകൃത്ത് ടി.പത്മനാഭന്‍ പറഞ്ഞു. ചടങ്ങില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷനായി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഗോവ മുന്‍ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള , സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, വി. ശിവദാസന്‍ എം.പി, എം.വിജയകുമാര്‍ ,മാതൃഭൂമി മാനേജിംഗ് ഡയരക്ടര്‍ എം.വി ശ്രേയാസ് കുമാര്‍ , ആര്‍.രാജശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.



നിലമ്പൂരില്‍ കോണ്ഗ്രസിെ കുഴപ്പിച്ച് അന്‍വര്‍; സ്ഥാനാര്‍ഥിയായി ജോയി മതിയെന്ന് നിലപാട്; പ്രചാരണത്തിനിറങ്ങി ആര്യാടന് ഷൗക്കത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.