മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് ചികിത്സക്കായി പോകുമ്പോൾ ചുമതല ആരെയും ഏൽപ്പിക്കാത്ത സംഭവത്തിൽ പ്രതികരണവുമായി സ്പീക്കർ എഎൻ ഷംസീർ. മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോൾ ചുമതല കൈമാറേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്ത് എവിടെയിരുന്നാലും ഭരണം നടത്താൻ പറ്റും. ഇപ്പോൾ അതിനുള്ള സംവിധാനങ്ങളുണ്ട്. 10 ദിവസം കഴിഞ്ഞാൽ തിരിച്ചുവരുമെന്നാണ് മുഖ്യമന്ത്രി തന്നോട് പറഞ്ഞതെന്നും സ്പീക്കർ പറഞ്ഞു.
സിസ്റ്റത്തെ തകർക്കുന്ന ആവശ്യമില്ലാത്ത വാർത്തകൾ കൊടുക്കരുതെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാർ ഇപ്പോൾ ആശ്രയിക്കുന്നത് പൊതുജനാരോഗ്യ മേഖലയിലെ സർക്കാർ ആശുപത്രികളെയാണ്. സിസ്റ്റം തകർക്കാൻ മാധ്യമപ്രവർത്തകർ കൂട്ടുനിൽക്കരുതെന്നും സ്പീക്കർ പറഞ്ഞു.
പ്രതിഷേധിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ എല്ലാത്തിനും ഒരു പരിധിയുണ്ടാവണം. മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് ശരിയല്ല. ഓഫീസിലേക്ക് മാർച്ച് ചെയ്യുന്നതുപോലെ അല്ല വീട്. സമരം ചെയ്യുന്നവരാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
ഉണ്ണിത്താൻ വധശ്രമക്കേസ് : അഭിഭാഷകനായ അബ്ദുൽ റഷീദിനെതിരെ പരാതി നൽകി മൂന്ന് പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.