സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടുകൾ സുതാര്യവും നിയമപ്രകാരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഹൈക്കോടതിയിൽ. കരാർ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നതെന്നും എക്സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങൾ പൂർണമായും നിഷേധിച്ചുകൊണ്ട് വീണ പറഞ്ഞു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അവർ ഇക്കാര്യങ്ങൾ വിശദമാക്കിയിട്ടുള്ളത്.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എംആർ അജയൻ നൽകിയ ഹർജിയിലാണ് വീണ എതിർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. സിഎംആർഎൽ-എക്സാലോജിക് ഇടപാടുകൾ സംബന്ധിച്ച് ആദ്യമായാണ് വീണയുടെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള വിശദീകരണം. ഇടപാടുകൾ പൂർണമായും നിയമപ്രകാരമുള്ളതാണ് സത്യവാങ്മൂലത്തിൽ വീണ ചൂണ്ടിക്കാണിക്കുന്നത്.
കരാർ പ്രകാരമുള്ള ഇടപാടുകളാണ് നടന്നിട്ടുള്ളത്. എക്സാലോജിക് കമ്പനി സിഎംആർഎലിന് ഐടി സേവനങ്ങൾ നൽകിയിട്ടുണ്ട്. ഐടി സേവനങ്ങൾക്കുള്ള പ്രതിഫലം ബാങ്ക് വഴിയാണ് കരാർപ്രകാരം ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളുടേയും രേഖകൾ കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും വീണ പറയുന്നു.


ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ തന്നെ പാര്‍ട്ടി ചുമതലയില്‍ നിന്നും നീക്കി; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ
ലീഗിൻ്റെ ഒറ്റ ചോദ്യത്തിൽ തീരും സതീശൻ്റെ നിലപാട്; അൻവറിൽ ആടിയുലയുന്ന യുഡിഎഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.