ചിറ്റൂര്‍ പുഴയിലെ ഷണ്മുഖം കോസ് വേയില്‍ ഓവ് ചാലിനുള്ളില്‍ അകപ്പെട്ട രണ്ട് വിദ്യാര്‍ഥികളും മരിച്ചു. കോയമ്പത്തൂരിലെ കോളജില്‍ നിന്നും വിനോദ സഞ്ചാരത്തിനായി എത്തിയ ശ്രീഗൗതം, അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അരുണിനെ നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് പുറത്തെടുക്കാനായത്.
കോയമ്പത്തൂരില്‍ നിന്നെത്തിയ പത്തംഗ വിദ്യാര്‍ഥി സംഘത്തിലെ യുവാക്കളാണ് അപകടത്തില്‍ പെട്ടത്. പ്രദേശത്തെ ഒഴുക്കിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്ന ഇവര്‍ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ശ്രീഗൗതം രാമേശ്വരം സ്വദേശിയാണ്. നെയ് വേലി സ്വദേശിയാണ് അരുണ്‍. സ്കൂബ സംഘം, ഫയര്‍ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.



മാസപ്പടി കേസിൽ തുടർനടപടി പാടില്ലെന്ന് ഡൽഹി ഹൈക്കോടതി; SFlOക്ക് തിരിച്ചടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.