ദേശീയപാതയിലെ നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടുമ്പോൾ ദേശീയപാതാ അതോറിറ്റി ഉൾപ്പെടെ അവഗണിച്ചെന്ന് ആരോപണം. മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളിലെ പ്രദേശവാസികളാണ് ആരോപണവുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
ദേശീയപാതയിൽ മണ്ണിടിച്ചിലും വിള്ളലുകളും രൂപപ്പെട്ട മലപ്പുറം കൂരിയാട് തലപ്പാറ പ്രദേശങ്ങളിൽ വയലുകളും സ്വഭാവിക നീർച്ചാലുകളും മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മാണം വേഗത്തിലായിരുന്നു. ഡ്രെയിനേജ് സംവിധാനങ്ങളുടെ നിർമ്മാണത്തിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടിയുള്ള നാട്ടുകാരുടെ പരാതികൾ പലതും നാഷണൽ ഹൈ വെ അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ മേശപ്പുറത്ത് എത്തിയതല്ലാതെ നടപടികൾ എടുത്തില്ലെന്നാണ് ആരോപണം
കൂരിയാട് മേഖലയിൽ വേനൽ മഴയിൽ ഉണ്ടായ വെള്ളക്കെട്ട് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിങ്കെലും അവഗണിച്ചതാണ് മഴക്കാലം ആരംഭിച്ചതോടെ ഇത്തരത്തിൽ വലിയ അപകടത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. നിലവിലെ സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചു; സ്ത്രീകളെ ഭീഷണിപ്പെടുത്തി; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിലെ എഫ്ഐആറിന്റെ പകര്‍പ്പ് പുറത്ത്


തഹാവൂര്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി എന്‍ഐഎ; ഇനി ചോദ്യം ചെയ്യല്‍; ചിത്രവും പുറത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.