അമേരിക്കയില്‍ നിന്നും ഇന്ത്യില്‍ എത്തിച്ച് മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയുടെ ചിത്രം പുറത്തുവിട്ട് എന്‍ഐഎ. മുഖം വ്യക്തമാകാത്ത ചിത്രമാണ് പുറത്തുവിട്ടത്. എന്‍ഐഎ ഉദ്യോഗസ്ഥര്ക്കൊപ്പ്ം തിരിഞ്ഞ് നില്‍ക്കുകയാണ് ചിത്രത്തില്‍. വിമാനത്താവളത്തില്‍ എത്തിച്ച ശേഷം എടുത്തതാണ് ചിത്രമെന്നാണ് സൂചന. റാണയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അതീവ രഹസ്യമായാണ് എന്‍ഐഎ കൈകാര്യം ചെയ്യുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
ഡല്‍ഹിയില്‍ എത്തിച്ച റാണയുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും എന്നാണ് വിവരം. പ്രത്യേക ജഡ്ജി ചന്ദര്‍ ജിത് സിങ്ങും എന്‍ഐഎയുടെ മുതിര്‍ന്ന അഭിഭാഷകരും കോടതിയില്‍ എത്തിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണം, കൊലപാതകം, വ്യാജരേഖ ചമയ്ക്കല്‍, യുഎപിഎ വകുപ്പു പ്രകാരമുള്ള കുറ്റങ്ങളാണ് റാണയുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. ഡല്‍ഹി ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നുള്ള അഭിഭാഷകനായ പിയൂഷ് സച്ച്ദേവയാണ് റാണയ്ക്കായി ഹാജരാകുക.
കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍ തുടങ്ങുക. ഇതും അജിത്ത് ഡോവലിന്റെ നേതൃത്വത്തിലാകും. വലിയ സുരക്ഷയാണ് റാണക്കായി ഒരുക്കിയിട്ടുള്ളത്. പ്രദേശം മുഴുവന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ശബരിമലയിൽ നിന്ന് കൂടുതൽ സ്വർണ്ണം കളവ് പോയതായി വി.എസ്.എസ്.സി റിപ്പോർട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.