തിരുവനന്തപുരം കോർപറേഷനിൽ 48 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്‌

മുന്നണികളെ ഞെട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ 48 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻ എം.എൽ.എയും, കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.എസ് ശബരിനാഥ് ആവും മേയർ സ്ഥാനാർത്ഥി. കവടിയാർ സീറ്റിലാവും ശബരിനാഥ് മത്സരിക്കുക.

കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആദ്യഘട്ട പട്ടികയിൽ മഹിള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾക്കും സീറ്റ് നൽകിയിട്ടുണ്ട്. ആശ സമര നേതാവ് എസ്.ബി രാജിയും സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ട്. കാച്ചാണി വാർഡിലാവും രാജി മത്സരിക്കുക.

ബാക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളെ 2 ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് വിവരം. 51സീറ്റുകൾ നേടി ഭരണം പിടിച്ചെടുക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് കെ.മുരളീധരൻ പറഞ്ഞു. നാളെ മുതൽ കെ.മുരളീധരൻ്റെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *