പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും, സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. സ്വകാര്യ ആവശ്യത്തിനാണ് ഇരുവരുടെയും വയനാട് സന്ദർശനമെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ട ആത്മഹത്യയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇരുവരും നാട്ടിലെത്തുന്നത്. ഒരു ദിവസത്തേക്കാകും ഇരുവരുടേയും സന്ദർശനമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്.
ജില്ല നേതാക്കന്‍മാരുമായി സോണിയയും, രാഹുലും കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം. പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനത്തിന് പിന്നാലെയാണ് ഇരുവരുടെയും വയനാട് സന്ദര്‍ശനം. വയനാട്ടിലെത്തിയ പ്രിയങ്ക പ്രാദേശിക നേതാക്കളുടെ ആത്മഹത്യയില്‍ ജില്ല നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് യമനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് കേന്ദ്രം
നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് യമനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് കേന്ദ്രം



കോതമംഗലത്തെ അൻസിലിൻ്റെ കൊലപാതകം ; അദീന കളനാശിനി നൽകിയത് എനർജി ഡ്രിങ്കിൽ ചേർത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.