കണ്ണൂരിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവം ; ഭാര്യയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌

കണ്ണൂരിൽ ദമ്പതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കണ്ണൂർ അലവിലിൽ പ്രേമരാജന്‍, ഭാര്യ ശ്രീലേഖ എന്നിവരാണ് മരിച്ചത്. മന്ത്രി എ.കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എ.കെ ശ്രീലേഖ. തലയ്‌ക്കേറ്റ അടിയും ശരീരത്തിലേറ്റ പൊള്ളലുമാണ് ശ്രീലേഖയുടെ മരണത്തിന് കാരണമെന്നും ഭര്‍ത്താവ് പ്രേമരാജന്‍ മരിച്ചത് തീ പൊള്ളലേറ്റാണെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭര്‍ത്താവ് പ്രേമരാജന്‍ ശ്രീലേഖയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീ കൊളുത്തി കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനുശേഷം പ്രേമരാജന്‍ സ്വയം തീകൊളുത്തുകയായിരുന്നെന്നും പൊലീസ് കരുതുന്നു.

ശ്രീലേഖയുടേത് കൊലപാതകമാണെന്ന സംശയം ആദ്യമേ പൊലീസിനുണ്ടായിരുന്നു. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി രക്തം വാര്‍ന്ന നിലയിലായിരുന്നു കണ്ടെത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപത്തുനിന്ന് ചുറ്റികയും കണ്ടെത്തിയിരുന്നു.

ഇന്നലെ വൈകിട്ട് ആറോടെ വീട്ടിലെത്തിയ ഡ്രൈവര്‍ സരോഷ് കോളിങ് ബെല്‍ അടിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ക്കൊപ്പം വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിലത്തു കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *