എംഡിഎംഎ കൈവശം വെച്ചതിന് അറസ്റ്റിലായ സിപിഐ പ്രാദേശിക നേതാവിനെതിരെ നടപടി. തിരുവനന്തപുരം പാളയം ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണചന്ദ്രനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൃഷ്ണചന്ദ്രനെ കഴിഞ്ഞ ദിവസം എക്സൈസ്ത വഴുതക്കാടുനിന്നുമാണ് പിടികൂടിയത്.
പാർട്ടിയിൽ പ്രധാനപ്പെട്ട ചുമതലകള്‍ ഒന്നും കൃഷ്ണചന്ദ്രന് ഇല്ലെന്ന് സിപിഐ അറിയിച്ചു. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് കൃഷ്ണചന്ദ്രനെ പുറത്താക്കിയത് എന്നാണ് വിശദീകരണം. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് കൃഷ്ണചന്ദ്രനെ പുറത്താക്കിയത്.
എഐവൈഎഫ് തിരുവനന്തപുരം മണ്ഡലം മുൻ സെക്രട്ടറിയായിരുന്നു കൃഷ്ണചന്ദ്രൻ. 9.05 ഗ്രാം എംഡിഎംഎയാണ് കൃഷ്ണചന്ദ്രൻ്റെ കയ്യിൽ നിന്നും കൂട്ട് പ്രതിയിൽ നിന്നും പിടികൂടിയത്. സിപിഐ നേതാവിൽ നിന്നും 4.05 ഗ്രാമും ഒപ്പമുണ്ടായിരുന്ന അലി മുഹമ്മദില്‍ നിന്നും 5 ഗ്രാമും എംഡിഎംഎ പിടിച്ചെടുത്തു. ബൈക്കിലെത്തിയ രണ്ടുപേര്‍ക്ക് എംഡിഎംഎ കൈമാറുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.


കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദ്ദിച്ച സംഭവം ; ആര്യ രാജേന്ദ്രനും, ഭർത്താവിനും കോടതി നോട്ടീസ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.