കണ്ണൂരിൽ ആർ.എസ്.എസ് രാഷ്ട്രീയ ആക്രമണത്തിൽ പരിക്കേറ്റ് 17 വർഷമായി ചികിത്സയിലായിരുന്ന സി.പി.ഐ.എം പ്രവർത്തകർ മരിച്ചു. കണ്ണൂർ പൊയിലൂർ വിളക്കോട്ടൂരിലെ ജ്യോതിരാജ് (43) ആണ് മരിച്ചത്.
2008 മാർച്ചിലായിരുന്നു ആർഎസ്എസ് സംഘം ജ്യോതിരാജിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഇരു കാലുകളും, കൈകളുമുൾപ്പെടെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മരിച്ചെന്ന് കരുതിയാണ് ആർഎസ്എസ് സംഘം അന്ന് തിരിച്ചു പോയത്. ഇതിന് ശേഷം മാസങ്ങളോളം ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ജ്യോതിരാജ്.
സി.പി.ഐ.എം വിളക്കോട്ടൂർ ബ്രാഞ്ചംഗവും, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു ജ്യോതിരാജ്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കാരായി രാജൻ, എം.സുരേന്ദ്രൻ, പി.ഹരീന്ദ്രൻ, പാനൂർ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, കെ.പി മോഹനൻ എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു



കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം ; 6 പവൻ കവർന്നതായി പരാതി
രാഹുൽ മാങ്കൂട്ടത്തിൽ കേസ് ; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.