അദാനിയല്ല ആരുമായും CPM കൈകോർക്കും; വികസനമാണ് മുഖ്യമെന്ന നിലപാടുമായി എംവി ഗോവിന്ദൻ

വികസനത്തിൻ്റെ കാര്യത്തിൽ ആരുമായും സഹകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ചങ്ങലയില്ലാതെ ജനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുന്ന രീതിയിലുള്ള ഏതൊരു മൂലധന നിക്ഷേപത്തോടും സഹകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അദാനിയെയടക്കം ലോകത്തിലെ മുതലാളിമാരാക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതിൻ്റെ തുടർച്ച അതിന്റെ തുടര്‍ച്ചയാണ് ബിജെപി. കോണ്‍ഗ്രസിനും ബിജെപിയുമായി വര്‍ഗപരമായ വ്യത്യമാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ പങ്കെടുപ്പിച്ചതിനെയും എംവി ഗോസ്റ്റ് വിമര്‍ശിച്ചു. മുഖ്യമന്ത്രി, പ്രധാനമന്ത്രി, വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി, എംഎല്‍എ തുടങ്ങിയവര്‍ക്കൊപ്പമാണ് രാജീവ് ചന്ദ്രശേഖറെയും ഇരുത്തിയത്. ജനാധിപത്യ രീതിയില്‍ ശരിയായ പ്രവണതയല്ല ഇതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഭരണകക്ഷിയുടെ സംസ്ഥാന പ്രസിഡന്റെന്ന നിലയില്‍ സ്ഥാനം കൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജീവ് ചന്ദ്രശേഖര്‍ വളരെ നേരത്തെ വന്നിരുന്നെന്നും ജനങ്ങള്‍ അത് വിലയിരുത്തുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *