എസ്എന്‍ഡിപി യോഗം മൈക്രോഫിനാന്‍സ് കേസിലെ അന്വേഷണ ചുമതല വീണ്ടും എസ്. ശശിധരന് ഐപിഎസിന് നൽകിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. അന്വേഷണ സംഘത്തിന്റെ തലവനായി എസ് ശശിധരന് തുടരേണ്ടത് അനിവാര്യമെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. വിജിലന്‍സ് സംഘം മൂന്ന് മാസത്തിനകം എല്ലാ കേസുകളിലെയും അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
എസ് ശശിധരനെ നേരത്തെ കേരള പൊലീസ് അക്കാദമിയിലേക്കായിരുന്നു സ്ഥലം മാറ്റിയത്. ഇതിനെതിരെ എസ്എന്‍ഡിപി സംരക്ഷണ സമിതി നേതാവ് എം.എസ് അനില്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസാണിത്. വി.എസ് മരിച്ചതിൻ്റെ തൊട്ടടുത്ത ദിവസമാണ് എസ്.ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കം ചെയ്തത്. ഇക്കാര്യം ചോദ്യം ചെയ്തുകൊണ്ടാണ് അനില്‍ ഹൈക്കോടതിയെ സമീപിച്ചത്.
കന്യാകുമാരിക്ക് മുകളിൽ ന്യൂനമർദ്ദം ; തെക്കൻ കേരളത്തിൽ ശക്തമായ മഴ
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, യോഗം പ്രസിഡന്റ് എന്‍. സോമന്, മൈക്രോഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ കെ.കെ മഹേശന് എന്നിവര്‍ പിന്നാക്ക സമുദായ വികസന കോര്പ്പറേഷന് (കെഎസ്ബിസിഡിസി) ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാണ് കേസ്.



“മുഖ്യമന്ത്രിയുടെ നിലപാട് അദ്ദേഹത്തോട് ചോദിക്കൂ”; ഇക്കാര്യത്തിൽ സിപിഐ ഒറ്റക്കെട്ടെന്ന് മുതിർന്ന CPI നേതാവ് കെ പ്രകാശ് ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.