കേരളത്തിലെ കുട്ടിസഖാക്കളെ പഞ്ഞിക്കിട്ട് പാർട്ടി കോൺഗ്രസ്; കേരള എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനം

 

വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് പാർട്ടിയിൽ അവതരിപ്പിക്കുന്ന സിപിഎം സംഘടനാ റിപ്പോർട്ട്. കേരളത്തിലെ എസ്എഫ്ഐയിൽ തെറ്റായ പ്രവണതകളുണ്ടെന്നും ഇത് പരിഹരിക്കാൻ പാർട്ടി ഇടപെട്ട് കൊണ്ടിരിക്കുന്നു എന്നും പേരെടുത്ത് പറഞ്ഞാണ് വിമർശനം. കുറ്റപ്പെടുത്തലിനിടയിലും ക്യാമ്പസുകളിൽ എസ്എഫ്ഐ ശക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥികൾക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്നവരെ പാർട്ടി തലത്തിൽ ഉയർത്തി കൊണ്ടുവരാൻ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.

അതിക്രമം ലൈംഗികത തടയാനുള്ള ആഭ്യന്തര പരാതി സമിതി (ഇൻറേണൽ കംപ്ലയിൻറ് കമ്മറ്റി – ഐസിസി) കേരളത്തിൽ രൂപീകരിച്ചിട്ടില്ലെന്ന വിമർശനമുണ്ട്. ബംഗാൾ, തമിഴ്നാട് അടക്കം എട്ടു സംസ്ഥാനങ്ങളിൽ മാത്രമാണ് സമിതി രൂപീകരിച്ചത്. കേന്ദ്ര കമ്മിറ്റിയിൽ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

അതേസമയം സിതാറാം യെച്ചൂരിയുടെ വിയോഗത്തിന് ശേഷം നിലവിൽ പാർട്ടി കോ ഓർഡിനേറ്ററായി തുടരുന്ന മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സിപിഎം തലപ്പത്ത് തുടരില്ലെന്ന് കേരള സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. എം.എ. ബേബി സെക്രട്ടറിയാവും എന്ന അഭ്യുഹങ്ങൾ പാർട്ടിയിൽ പങ്കെടുക്കുന്നതിന് നേതൃത്വം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. പ്രായപരിധിയിൽ ഇളവ് പിണറായി വിജയന് മാത്രമേ ഉണ്ടാകൂ എന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബൃന്ദ കാരാട്ടിൻ പ്രായപരിധിയിൽ ഇളവ് നൽകി ചരിത്രത്തിലെ ആദ്യ വനിതാ സെക്രട്ടറിയാക്കാൻ പാർട്ടിയിൽ നീക്കങ്ങൾ നടന്നു. എന്നാൽ ബൃന്ദ കാരാട്ടിനു പ്രായപരിധി ഇളവു നൽകി ജനറൽ സെക്രട്ടറിയാക്കാമെന്ന നിർദേശം മുഖ്യമന്ത്രി പിണറായി വിജയനാണ് വച്ചത്. പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ നിന്നും പുറത്തുപോകുന്ന പ്രകാശ് കാരാട്ടിനും ഇക്കാര്യത്തിൽ താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ പിണറായിയെ ഞെട്ടിച്ചു കൊണ്ടാണ് കേരളത്തിലെ നേതാക്കൾ അതിനെതിരായ നീക്കങ്ങൾ നടത്തിയത്.

ടിഎം തോമസ് ഐസക്ക്, കെകെ ഷൈലജ, കെഎൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് തുടങ്ങിയവർ എംഎ ബേബിക്കായി ശക്തമായ ലോബിയിങ്ങിലാണ്. തൻറെ വിശ്വസ്തർ പുറത്ത് എം.എം ബേബി ക്യാമ്പിലേക്ക് കൂറുമാറിയത് പിണറായിയെ ഞെട്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോടും മരുമകൻ മന്ത്രി മുഹമ്മദ് റിയാസിനോടും ഒ എതിർപ്പുള്ളവരെ ഒപ്പം നിർത്താൻ ബേബി നടത്തിയ ചരടുവലികൾ ഫലം കണ്ടു. പിണറായിയുടെ മനസറിഞ്ഞിട്ടും സംസ്ഥാന സെക്രട്ടറി എൻവിഗോവിന്ദൻ തന്ത്രപരമായ മൗനം തുടരുകയാണ്. ഗോവിന്ദനും ബേബി വരുന്നതിനോടാണ് പാർട്ടിയിലെ അടക്കം പറച്ചിൽ. ആദ്യ വനിതാ സെക്രട്ടറി എന്ന ചരിത്രം സൃഷ്ടിക്കാനുള്ള നീക്കമെന്ന പേരിൽ പിണറായി ഇറക്കിയ തുറുപ്പാണ് കേരളത്തിൽ നിന്നുള്ള വനിതയായ കെ.കെ.ശൈലജ വെളിപ്പെടുന്നവർ കീറിയെറിഞ്ഞതെന്നാണു വിവരം.

വനിതാ ജനറൽ സെക്രട്ടറിയെന്ന ബൃന്ദയുടെ കാർഡിനോട് കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ ഭൂരിഭാഗത്തിനും യോജിപ്പില്ല. പ്രായപരിധി ചിലർക്ക് മാത്രം ബാധകമല്ലെന്ന വിവേചനം വ്യക്തിപൂജയ്ക്ക് തുല്യമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അമിത പ്രാധാന്യം നൽകി കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവരെ പട്ടം നൽകി ചിലരെ ചുമക്കുന്നത് കമ്യൂണിസ്റ്റ് ശൈലിക്ക് യോജിച്ചതല്ല എന്ന ആക്ഷേപവും ശക്തമാണ്.
ഡൽഹി ഹൈക്കോടതിയിലെ സി എം ആർ എൽ കേസ് വിധി വരുന്നതോടെ പിണറായിയുടെ നില പരുങ്ങലിലാകുമെന്നതിൽ നേതാക്കളുടെ കളം മാറ്റി ചവിട്ടൽ.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾക്കും പിന്ന ഇറക്കിയതുറുപ്പിനോട് അത്ര പഥ്യമില്ല.
ബി ജെ പി യുമായും കേന്ദ്ര സർക്കാരുമായും രഹസ്യധാരണയുണ്ടാക്കി കേസുകൾ അട്ടിമറിക്കുന്ന പിണറായി തന്ത്രം പാർട്ടിക്ക് ആത്മഹത്യാപരമാണെന്നാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ കുറ്റപ്പെടുത്തുന്നത്. എസ്ഐ പി എമ്മിൻ്റെ ഏറ്റവും പ്രബലമായ കേരള ഘടകത്തിനു ജനറൽ സെക്രട്ടറി സ്ഥാനത്തിന് അവകാശമുണ്ടെന്നാണ് ബേബിക്ക് വേണ്ടി കച്ചമുറുക്കി ഇറങ്ങിയിരിക്കുന്നത്. ഇഎംഎസിനു ശേഷം കേരള ഘടകത്തിൽ നിന്നും ആരും പാർട്ടിയെ നയിച്ചിട്ടില്ല. പ്രകാശ് കാരാട്ട് മലയാളിയാണെങ്കിലും ഡൽഹി ഘടകത്തിൻ്റെ നോമിനിയായാണ് പിബിയിലും ജനറൽ സെക്രട്ടറി സ്ഥാനത്തും എത്തിയത്.
ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായാംഗമായ എംഎ ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഗുണകരമാകുമെന്ന വാദം ഉയർത്തിയാണ് പിണറായി തന്ത്രത്തെ ബേബിപക്ഷം ഉയർത്തുന്നത് ഉയർത്തുന്നത് വെട്ടിയരിഞ്ഞത്. പിണറായി പാർട്ടിക്കുള്ളിൽ വെട്ടി നിരത്തലിന് ഇരയായ തോമസ് ഐസക്ക്, കെ.കെ. ശൈലജ തുടങ്ങിയവർ ബേബിക്ക് ഒപ്പം ചേർന്നു പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് റിപ്പോർട്ടുകൾ. ബേബിക്ക് പകരം മറ്റൊരു പിബി അംഗമായ എ വിജയരാഘവനെ ഇറക്കി പിണറായി ഈ നീക്കത്തെ തകർക്കുമോ എന്ന് കണ്ടറിയാം എന്നാണ് ഒരു വിഭാഗം പറയുന്നത്. അടുത്ത ജനറൽ സെക്രട്ടറി മലയാളിയാണെന്ന് ഉറപ്പാണ് എന്നാണ് പാർട്ടി കേന്ദ്രങ്ങൾ തറപ്പിച്ച് പറയുന്നത്. ബേബി അല്ലെങ്കിൽ വിജയരാഘവൻ എന്ന സാധ്യതയിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *