അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് പൂർണ സജ്ജമായി ഇടത് മുന്നണിയും (LDF) ദേശീയ ജനാധിപത്യ സഖ്യവും (NDA). കീഴ്ഘടങ്ങളെ അടക്കം നിയമസഭാ തിരഞ്ഞെടുപ്പിന് സജ്ജമാകാൻ നിർദ്ദേശിച്ചാണ് പാർട്ടി കോൺഗ്രസ് അടക്കമുള്ള സിപിഎം സമ്മേളനങ്ങൾ അവസാനിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദൻ തുടരും.
കേന്ദ്ര ഭരണ പാർട്ടിയായ ബിജെപിയും സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിച്ചു. മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറാണ് പുതിയ അധ്യക്ഷൻ. കോൺഗ്രസ് ആകട്ടെ പാർട്ടിയുടെ ഗതി ഇനി എന്താണ് അറിയാതെ മാനത്ത് നോക്കിയിരിക്കുകയാണ്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ആവട്ടെ ആളൊഴിഞ്ഞ പൂരപ്പറമ്പിന് സമാനമാണ്. പാർട്ടി അധ്യക്ഷൻ പോലും ആ വഴിക്ക് തിരിഞ്ഞു നോക്കാറില്ല.
Also Read: ക്രിസ്ത്യാനി തന്നെ വേണം! ആൻ്റോയെ വെട്ടാൻ സതീശൻ്റെ തുറുപ്പ് !
പുതിയ കെപിസിസി പ്രസിഡൻ്റായി ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഒരാൾ വരണമെന്നാണ് കോൺഗ്രസിലെ പൊതു അഭിപ്രായം. എന്നാൽ അത് ആരാകണം എന്ന കാര്യത്തിൽ അടി തുടരുകയാണ്. ഇതിനിsയിലാണ് പുതിയ സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി എംഎ ബേബി വരുന്നത്. കാലാകാലങ്ങളായി ഭരണഘടനാ പദവിയിലും കെപിസിസി പ്രസിഡന്റെ സ്ഥാനത്ത് രണ്ട് വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഇരുത്തുന്നതാണ് കീഴ്‌വഴക്കം. അടുത്തകാലത്ത് അത് മാറിയത് രമേശ് ചെന്നിത്തല പ്രസിഡന്റും മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റുമായപ്പോഴാണ്.
മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരന്‍ വന്നപ്പോഴും ചെന്നിത്തലയെ മാറ്റി വിഡി സതീശന്‍ വന്നപ്പോഴും സാമുദീയിക സമവാക്യം പാലിക്കുന്നില്ലെന്ന് ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. അതാണ് ഇപ്പോള്‍ ശക്തമായ ആവശ്യമായി ഉയരുന്നത്. പല പേരുകള്‍ ഉയരുന്നുണ്ടെങ്കിലും അവസാനം ചര്‍ച്ചകള്‍ പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പേരില്‍ എത്തി നില്‍ക്കുകയാണ് എന്നാണ് വിവരം. അതില്‍ എതിര്‍പ്പുകളുമുണ്ട്. അങ്കമാലി എംഎല്‍എ റോജി എം ജോണിനെ ആ സ്ഥാനത്ത് ഇരുത്തണം എന്ന് ആഗ്രഹിക്കുന്ന പക്ഷത്താണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉളളത്. അതുകൊണ്ട് തന്നെയാണ് പ്രഖ്യാപനം വൈകുന്നത്. എന്നാൽ ബെന്നി ബഹന്നാന് വേണ്ടിയും ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്.
ഇന്ന് മുതല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ചേരുന്ന എഐസിസി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. കേരളത്തിലെ നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമേ ആന്റോ ആന്റണിയെ ഉറപ്പിക്കൂ. എന്തായാലും ഒന്ന് ഉറപ്പാണ് കെ സുധാകരന്‍ തെറിക്കുമെന്നതും ആ കസേരയില്‍ ഒരു ക്രിസ്ത്യാനി തന്നെ ഇരിക്കും എന്നതിലും. എന്നാൽ അത് ബെന്നിയാണോ ആൻ്റോ ആണോ എന്നറിയാൻ ബാക്കിയുള്ളൂ. മുൻ യുഡിഎഫ് കൺവീനർ കൂടിയായ ബെന്നിയെ വെട്ടി ആൻ്റോ തന്നെ പ്രസിഡൻ്റാകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.