മന്ത്രി മുഹമ്മദ് റിയാസിന് എതിരെയുള്ള ആരോപണത്തിൽ പിവി അൻവർ തെളിവ് കൊണ്ടുവരട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നവകേരള സദസുമായി ബന്ധപ്പെട്ട് കരാറുകാരിൽ നിന്നും മന്ത്രി റിയാസ് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന അൻവറിൻ്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫോൺ സംഭാക്ഷണം അടക്കം തെളിവുകൾ ഉണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം അൻവർ അവകാശപ്പെട്ടത്.
150 കോടി പ്രതിപക്ഷ നേതാവ് കൈക്കൂലി വാങ്ങി എന്ന് പറഞ്ഞ ആളാണ് അൻവർ. നിലമ്പൂരിൽ അൻവറും അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദവും ഒഴിവാക്കാൻ കഴിയാത്ത ഗതികേടിലാണ് യുഡിഎഫെന്നും ഗോവിന്ദൻ പറഞ്ഞു. അൻവറിനെ തള്ളാൻ കോൺഗ്രസിനും യുഡിഎഫിനും കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ മുഴുവൻ സംഘർഷമാണ്. കോൺഗ്രസിന് അകത്ത് സംഘർഷം. കോൺഗ്രസും ലീഗും തമ്മിൽ സംഘർഷം. ഈ സംഘർഷങ്ങൾ പരിഹരിക്കാൻ ഇതുവരെ യുഡിഎഫിന് സാധിച്ചിട്ടില്ല.
നിലവിൽ വൻഭൂരിപക്ഷത്തോടെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് വിജയിക്കും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും മുന്നേറ്റം ഉണ്ടാക്കാൻ കഴിയും. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും എംവി ഗോവിന്ദൻ പ്രതീക്ഷ പ്രകടിപ്പിച്ചു.


ജഡ്ജിയുടെ അനുമതിയില്ലാതെ കോടതി പരിസരത്ത് അറസ്റ്റ് പാടില്ല ; ഹൈക്കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.