പാളയം എല്‍എംഎസിലെ സിഎസ്ഐ ദക്ഷിണകേരള മഹാ ഇടവക ആസ്ഥാനം തുറന്നു. ഇരു വിഭാഗങ്ങൾ തമ്മിലുള്ള അധികാര തർക്കത്തിനും ഒരു വർഷത്തെ ഭരണ നിശ്ചലതയ്ക്കും ശേഷമാണ് സിഎസ്ഐ ആസ്ഥാനം തുറന്നത്.
റൈറ്റ്. റവ.തിമോത്തി രവീന്ദർ ( മോഡറേറ്റേഴ്സ് കമ്മിസറി) , ഡോ.റ്റിറ്റി പ്രവീൺ (അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ), Er. നിബു ജേക്കബ് വർക്കി ( ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ) തുടങ്ങിയവർ ചുമതലയേൽക്കുകയും ആദ്യ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചേരുകയും ചെയ്തു. മഹായിടവയുടെ എല്ലാ ഡിപ്പാർട്ടുമെൻ്റുകളും, ഓഫീസുകളും ഇന്നുമുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വളരെക്കാലമായി സഭാ സ്ഥാപനങ്ങളുടെ നടത്തിപ്പിനെയും പൊതുഭരണത്തെയും ചൊല്ലി സിഎസ്ഐ സഭയിലെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. സുപ്രീം കോടതിയിൽ വരെ എത്തിയ നിയമയുദ്ധങ്ങൾക്കൊടുവിൽ ആണ് സിഎസ്ഐ ആസ്ഥാനം തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്.
കോൺഗ്രസുമായി വീണ്ടും ഭിന്നത ; തടവിലാകുന്ന ഉന്നത പദവിയിലുള്ളവരെ നീക്കം ചെയ്യാനുള്ള ബില്ലിനെ പിന്തുണച്ച് ശശി തരൂർ



യമുന എക്സ്പ്രസ്സ് വേയിൽ വാഹനാപകടം ; 4 മരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.