മലപ്പുറത്ത് വിദ്യാർത്ഥിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമെന്ന് സംശയം; കുട്ടി കുളിക്കാനിറങ്ങിയ കുളത്തിലെ പ്രവേശനം താൽക്കാലികമായി തടഞ്ഞ് ആരോഗ്യ വകുപ്പ്

മലപ്പുറത്ത് പതിനാറ് വയസുകാരന്റെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിക്കുന്ന്. അന്തിമ പരിശോധനാ ഫലം വന്നാലേ രോഗം സ്ഥിരീകരിക്കാനാകൂ. വിദ്യാര്‍ത്ക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെയാണ് മലപ്പുറം സ്വദേശിയായ  വിദ്യാര്‍ത്ഥി മരിച്ചത്. കുട്ടിയെ ആദ്യം മലപ്പുറത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

കുട്ടി കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങിയ കുളത്തിലേക്കുള്ള പ്രവേശനം ആരോഗ്യവകുപ്പ് താത്ക്കാലികമായി തടഞ്ഞിരിക്കുകയാണ്. കുളത്തില്‍ കുളിച്ച മറ്റാര്‍ക്കും രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *