ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റി. അറ്റകുറ്റപ്പണികള്‍ക്കായാണ് ഇന്ന് മുതല്‍ ഡിസംബര്‍ 10 വരെ നിലയം അടച്ചിടാന്‍ തീരുമാനിച്ചത്. മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് പുറന്തള്ളുന്ന വെള്ളമാണ് മലങ്കര അണക്കെട്ടില്‍ എത്തുന്നത്. ഇടുക്കി, എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നത് മലങ്കര അണക്കെട്ടില്‍ നിന്നാണ്.
മഴ മാറി നില്ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി പവര്‍ഹൗസ് അടയ്ക്കുന്നതോടെ മലങ്കര അണക്കെട്ടില്‍ ജല ദൗര്‍ലഭ്യം ഉണ്ടായി കുടിവെള്ള വിതരണത്തിൽ തടസ്സം ഉണ്ടായേക്കുമെന്ന് ജലവിഭവ വകുപ്പ് ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. വിഷയത്തെപ്പറ്റി പഠിച്ച ശേഷം നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിലാവും പുതിയ തീരുമാനം എടുക്കുക.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
വാഹനങ്ങളിലെ എയർ ഹോൺ പിടിച്ചെടുക്കാൻ സ്പെഷ്യൽ ഡ്രൈവ് ; നിർദ്ദേശമിറക്കി ഗതാഗത മന്ത്രി
വാഹനങ്ങളിലെ എയർ ഹോൺ പിടിച്ചെടുക്കാൻ സ്പെഷ്യൽ ഡ്രൈവ് ; നിർദ്ദേശമിറക്കി ഗതാഗത മന്ത്രി



സുരേഷ് ഗോപിയുടേത് രാഷ്ട്രീയലക്ഷ്യം, സതീശൻ ശത്രുതയുണ്ടാക്കുന്നു ; ജി.സുകുമാരൻ നായർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.