ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി ദീപക്കിന്റെ കുടുംബം. യുവതിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് കുടുംബം കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. നടപടി സ്വീകരിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതായി ബന്ധുക്കള്‍ വ്യക്തമാക്കി.
ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി ആരോപിച്ചിരുന്നത്. കോഴിക്കോട്ടെ വസ്ത്ര വ്യാപാരശാലയില്‍ പ്രവര്‍ത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിന് കണ്ണൂരില്‍ പോയിരുന്നു.
ബസ്സിൽ യാത്ര ചെയ്തപ്പോൾ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി യുവതി വീഡിയോ പങ്കുവെക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നേരിടേണ്ടി വന്ന അപമാനത്താൽ ഞായറാഴ്ച രാവിലെയാണ് ദീപക് ജീവനൊടുക്കിയത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയാണ് മരിച്ച ദീപക്.
കലാലയങ്ങളിൽ നിന്ന് നേടുന്ന ബിരുദവും വ്യവസായങ്ങൾക്ക് ആവശ്യമായ നൈപുണ്യവും തമ്മിലുള്ള അന്തരവുമാണ് തൊഴിൽ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ; മന്ത്രി പി രാജീവ്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.