ആലപ്പുഴ ജില്ലയുടെ ആരോഗ്യ മേഖലയിൽ നൂറു കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി; മന്ത്രി വീണാ ജോർജ്

നൂറു കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആലപ്പുഴ ജില്ലയിലെ ആരോഗ്യ മേഖലയിൽ നടത്തിയതെന്ന് ആരോഗ്യ, വനിതാശിശു വികസനവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നൂറനാട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷന്റെ ഭാഗമായാണ് പഞ്ചായത്ത് കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. മാവേലിക്കര മണ്ഡലത്തിലും ആരോഗ്യ മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങളുണ്ടായി. അഞ്ചുകോടി രൂപ ചെലവിൽ പുതിയ സ്ഥലം കണ്ടെത്തി മാവേലിക്കരയിൽ ആയുർവേദ ആശുപത്രി നിർമ്മാണം ആരംഭിക്കുകയാണ്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ഇന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ വനിതാ നഴ്സിംഗ് കോളേജ് ഹോസ്റ്റലിന് 12 കോടി രൂപ അനുവദിച്ചു. 45 ലക്ഷം രൂപ ചെലവുണ്ടായിരുന്ന കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ഇന്ന് സർക്കാർ ആശുപത്രികളിൽ സൗജന്യമായി ചെയ്യാൻ കഴിയുണ്ടെന്നും മന്ത്രി പറഞ്ഞു.

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നൂറനാട് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന് 48 ലക്ഷം രൂപയാണ് ചെലവ്. ഏഴ് ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച തഴക്കര പഞ്ചായത്തിലെ അറുന്നൂറ്റിമംഗലം ജനകീയാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി ഓൺലൈനായി നിർവഹിച്ചു.

നൂറനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. മാവേലിക്കര മുൻ എംഎൽഎ ആർ രാജേഷ് മുഖ്യാതിഥിയായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സ്വപ്ന സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി പുരുഷോത്തമൻ, സ്ഥിരംസമിതി അധ്യക്ഷരായ സജനി ജോജി, ശോഭാ സുരേഷ്, റ്റി വിജയൻ, പഞ്ചായത്തംഗങ്ങളായ ബി ശിവപ്രസാദ്, മഞ്ജു സന്തോഷ്, എ അജികുമാർ, പുഷ്പ ബാലചന്ദ്രൻ, ജി അജികുമാർ, ആർ വിഷ്ണു, മാജിദാഫസൽ, ഗീതാ അപ്പുക്കുട്ടൻ, ശ്രീകല സുരേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ്, ഡി പി എം ഡോ. കോശി സി പണിക്കർ, മെഡിക്കൽ ഓഫീസർ ഡോ. ജസീന, നൂറനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി അജുദേവ് തുടങ്ങിയവർ പങ്കെടുത്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *