കൊച്ചിയിൽ പതിനാലുകാരന് നിർബന്ധിച്ച് ലഹരി നൽകിയ കേസ്; അമ്മൂമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ

കൊച്ചി: പതിനാലുകാരന് നിർബന്ധിച്ച് ലഹരി നൽകിയെന്ന കേസിൽ അമ്മൂമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്സാണ്ടർ ആണ് പിടിയിലായത്. കൊച്ചിയിലെ അപ്പാർട്ട്മെന്റുകളിൽ സഹായിയായി പ്രവർത്തിക്കുകയാണ് കുട്ടിയുടെ അമ്മൂമ്മ (58). അമ്മൂമ്മയുടെ സുഹൃത്താണ് പ്രതി.
കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോൾ ഇയാളെ കൊച്ചി നോർത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. തനിക്ക് പല തവണ മദ്യം നൽകിയതായും രണ്ടുതവണ കഞ്ചാവ് വലിപ്പിച്ചെന്നും 14 കാരൻ മൊഴി നൽകിയിരുന്നു.
ഇക്കഴിഞ്ഞ ഡിസംബർ മുതലാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചു തുടങ്ങുന്നത്. 14 കാരന്റെ പിതാവ് വർഷങ്ങൾക്കു മുൻപ് മരിച്ചിരുന്നു. തുടർന്ന് അമ്മ മറ്റൊരു വിവാഹം കഴിച്ച് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. 14കാരനും അമ്മൂമ്മയും താമസിക്കുന്ന വീട്ടിൽ പ്രബിൻ ഇടക്കിടെ താമസിക്കാൻ എത്തുമായിരുന്നു. ഡിസംബർ 24ന് വീട്ടിലിരുന്ന് മദ്യപിച്ചുകൊണ്ടിരുന്ന പ്രബിൻ കുട്ടിക്ക് മദ്യം നൽകാൻ ശ്രമിച്ചു. നിരസിച്ചതോടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിക്കുകയായിരുന്നു.
പിന്നീട് കുട്ടിയുടെ ജന്മദിനമായ ജനുവരി 4നായിരുന്നു കഞ്ചാവ് നൽകിയത്. കുട്ടി നിരസിച്ചെങ്കിലും ഭീഷണിപ്പെടുത്തി വലിപ്പിക്കുകയായിരുന്നു. പ്രബിൻ സ്ഥിരമായി ലഹരി കൊടുത്തു തുടങ്ങിയതോടെ കുട്ടി അക്രമാസക്തനാവുകയും വീട്ടിലെ സാധനങ്ങളൊക്കെ എറിഞ്ഞുടയ്ക്കുന്ന സാഹചര്യവുമുണ്ടായി. ഇതിനിടെയാണ് കുട്ടി സുഹൃത്തിനോട് താൻ ലഹരി ഉപയോഗിക്കുന്ന കാര്യവും മറ്റും പറയുന്നത്. സുഹൃത്ത് ഇത് കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയും അറിയിക്കുകയായിരുന്നു. തുടർന്ന് അവർ പൊലീസിനെ സമീപിച്ചു.
കേസെടുത്തതിന് പിന്നാലെ പ്രവീൺ ഒളിവിൽ പോയിരുന്നു. പിന്നാലെ പതിനാലുകാരന്റെ കുടുംബത്തെ പ്രവീൺ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസില്‍ പരാതി നൽകിയതിന് പിന്നാലെ കുട്ടിയെ അന്വേഷിച്ച് അമ്മൂമ്മയും ആണ്‍സുഹൃത്തും സ്കൂളിലെത്തിയതായും കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *