ജാനകി VS സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുമായി ഉയർന്ന വിവാദത്തിൽ ചിത്രത്തിലെ നായകനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ മൗനം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിനിടയിൽ സുരേഷ് ഗോപിയുടെ നിലപാട് വിശദീകരിച്ച് സംവിധാകനായ പ്രവീൺ നാരായണൻ രംഗത്തെത്തി. നിയമപരമായി മുന്നോട്ട് പോകാമെന്നാണ് സുരേഷ് ഗോപി പറഞതെന്ന് സംവിധായകൻ വ്യക്തമാക്കി.
ഒരു പരസ്യ പ്രതികരണം നടത്തുന്ന ആളല്ല സുരേഷ് ഗോപിയെന്ന് ആളുകൾക്ക് അറിയാം. സുരേഷ് ഗോപി വിളിച്ചു സംസാരിച്ചിരുന്നു. നിയമപരമായി മുന്നോട്ട് പോകാമെന്നാണ് പറഞ്ഞത്. എല്ലാ സംഘടനകളും പിന്തുണ നൽകുന്നുണ്ട്. നല്ല രീതിയിൽ അവർ കൂടെ നിൽക്കുന്നുവെന്നും പ്രവീൺ നാരായണൻ പറഞ്ഞു.
കോടതി വിധിയിലാണ് പ്രതീക്ഷ. ഒരാളെയും വേദനപ്പിക്കുന്ന രീതിയിലുള്ള സിനിമയല്ല ഇത്. പേര് മാറ്റാതെ തന്നെ സിനിമ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷയെന്നും സംവിധായകൻ പറഞ്ഞു. അതേസമയം ജെഎസ്‌കെ സിനിമ വിവാദത്തിൽ ഹൈക്കോടതി സെൻസർ ബോർഡിനോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്തിനാണ് കഥാപാത്രത്തിന്റെ പേര് മാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു.
‘ജാനകി’ എന്ന പൊതുനാമം എങ്ങനെയാണ് മതത്തിന്റെ പേരിലേക്ക് മാറുന്നതെന്നും ‘റാം ലക്കൻ’ എന്ന പേരിൽ സിനിമയുണ്ട്, പിന്നെ എന്താണ് ‘ജാനകി’ എന്ന പേരിൽ കുഴപ്പമെന്നും കോടതി ചോദിച്ചിരുന്നു. സിനിമയിൽ ബലാത്സംഗത്തിനിരയായ കഥാപാത്രത്തിന്റെ പേരാണ് ‘ജാനകി’, അതുകൊണ്ടാണ് മാറ്റാൻ നിർദേശിച്ചതെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. ‘ജാനകി’ എന്ന പേരിന് പകരം മറ്റേതെങ്കിലും പേര് ഉപയോഗിച്ചാൽ പ്രശ്‌നം ഇല്ലയോ എന്നും കോടതി ചോദിച്ചു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.


അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു ; ശ്വേതാ മേനോനെതിരെ കേസെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.