സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും അറസ്റ്റിൽ; കേസ് കഞ്ചാവ് കൈവശം വച്ചതിന്

കൊച്ചിയിൽ കഞ്ചാവുമായി രണ്ട് സിനിമ സംവിധായകർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തല്ലുമാല സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാനും തമാശ സിനിമയുടെ സംവിധായകൻ അഷ്‌റഫ് ഹംസയുമാണ് പിടിയിലായത്. കൊച്ചിയിലെ ഫ്ലാറ്റിൽ കഞ്ചാവുമായി പിടിയിലായത്. ഇവരിൽ നിന്ന് 1.5 ഗ്രാം കഞ്ചാവ് പിടികൂടി. രണ്ടു വർഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ട് എന്ന് എക്സ്സൈസിനോട് സമ്മതിച്ചു.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംവിധായകർ കഞ്ചാവുമായി പിടിയിലായത്. 506-ാം നമ്പർ ഫ്‌ളാറ്റിൽ നിന്നാണ് ഇവർ ഉൾപ്പെട്ട മൂന്നുപേരെ പിടികൂടിയത്. സ്റ്റേഷന് ജാമ്യം ലഭിക്കുന്ന കേസാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സിനിമാ ലഹരി ഉപയോഗം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് സംവിധായകർ കഞ്ചാവുമായി പിടിയിലാകുന്നത്.

സംവിധായകനും ഛായഗ്രഹകനുമായ സമീർ താഹിറിൻ്റെ ഉടമസ്ഥതയിലാണ് ഫ്ലാറ്റുള്ളത്. പിടിയിലായ മറ്റൊരാൾക്ക് സിനിമ മേഖലയിലുള്ളതല്ല. പുലര്ച്ചെ ഒരു മണിക്കൂറായിരുന്നു എക്സൈസിൻ്റെ പരിശോധന നടന്നത്. ഉപയോഗത്തിന് എത്തിച്ച കഞ്ചാവാണെന്ന് എക്സൈസ് വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *