സ്റ്റാർ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് ലക്ഷ്‌മി നക്ഷത്ര. ടെലിവിഷൻ അവതാരക, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിലും സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്.
വിശേഷങ്ങളെല്ലാം തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മിയുടെ പുതിയ വീഡിയോയിൽ വിവാഹത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് താരം മറുപടി പറയുന്നുണ്ട്.
നിരവധി പേർ ചോദിക്കുന്നത് വിവാഹത്തെക്കുറിച്ചാണ്. അത് സംഭവിക്കുമ്പോൾ സംഭവിക്കും. ക്ലീഷേ ഡയലോഗ് ആണെന്ന് എനിക്ക് അറിയാം. എന്നാലും എന്തിനും അതിന്റേതായ സമയം ഉണ്ടല്ലോ ദാസാ. അതായാത് ഒരു വിവാഹ പ്ലാനും ഇപ്പോൾ എനിക്കില്ല.
നീണ്ട ഇടവേളക്ക് ശേഷം കൊച്ചിയിലെത്തി മമ്മൂട്ടി
പക്ഷേ നാളെ എന്തെന്ന് നമുക്കൊന്നും പറയാൻ കഴിയില്ല. റിയൽ ലെെഫിന്റെ കാര്യം പറയുകയാണെങ്കിൽ ഇന്ന് കാണുന്നവരെ നാളെ കാണുമോയെന്ന് പോലും പറയാൻ പറ്റില്ല. പ്രണയമുണ്ടോയെന്ന് ചോദിച്ചാൽ അതുണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല. അതിന്റെ പേരിൽ എയറിൽ കയറാൻ താൽപര്യമില്ല’- എന്നാണ് ലക്ഷ്‌മി പറയുന്നത്. സാരി ഉടുക്കാനാണ് തനിക്കേറ്റവും ഇഷ്ടമെന്നും താരം പറയുന്നുണ്ട്.
വീഡിയോ കാണാം:



സ്ത്രീ പ്രാതിനിധ്യം വരണം ; A.M.M.A തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറുമെന്ന് ജഗദീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.