അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്റെ ക്ലിൻ ചിറ്റ്. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. സ്വന്തം വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ശിവകുമാറിനുളളതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് വിജിലൻസ് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.
കണിയാമ്പറ്റ ജില്ലാ സമ്മേളനത്തിലെ തിരഞ്ഞെടുപ്പിൽ വിഭാഗീയത ; വയനാട് സി.പി.എമ്മിൽ പരസ്യ പൊട്ടിത്തെറി
ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും ശിവകുമാറിന് ഒപ്പം ഉണ്ടായിരുന്ന ചിലർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ ആദായ നികുതി വകുപ്പിൻറെ അന്വേഷണം വേണമെന്നുമാണ് റിപ്പോർട്ടില്‍ ആവിശ്യപ്പെടുന്നത്. ശിവകുമാറിന്റെ സുഹൃത്തുക്കളായ എൻ.എസ് ഹരികുമാർ, എം. രാജേന്ദ്രൻ, ഡ്രൈവർ ഷൈജുഹരൻ എന്നിവരാണ് ശിവകുമാർ മന്ത്രിയായിരുന്ന സമയത്ത് അനധികൃത സ്വത്തുണ്ടാക്കിയതെന്നാണ് കണ്ടെത്തല്‍. ഇവർക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം വേണമെന്ന് വിജിലൻസ് ശുപാർശ ചെയ്തു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ശിവകുമാർ നേരിട്ടും ബിനാമികള്‍ വഴിയും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നതായിരുന്നു കേസ്. ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് വി.എസ് ശിവകുമാറിൻറെ ആസ്തിവകകളില്‍ വലിയ വ്യത്യാസമുണ്ടായെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ബിനാമിയിലൂടെ ശിവകുമാർ നേടിയെടുത്തുവെന്നും ആയിരുന്നു കേസ്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.