നിങ്ങൾ വേ​ഗത്തിൽ പ്രായമാകുന്നതായി തോന്നുന്നോ? ഇതിന്റെ ലക്ഷണങ്ങള്‍ അറിയാം; പ്രതിവിധികളും

നമ്മുടെ വയസിനേക്കാൾ കൂടുതൽ വേഗത്തിൽ പ്രായമാകുന്നതായി അനുഭവപ്പെടാറുണ്ട്. ചിലരെ കണ്ടാൽ ഉളളതിനേക്കാൾ കൂടുതൽ പ്രായം തോന്നുകയും ചെയ്യുന്നു. ശരീരം വേഗത്തിൽ പ്രായമാകുന്നുവെന്നാണ് ഇത് സൂചിപ്പിയ്ക്കുന്നത് ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം എന്നറിയാം. ശരീരം പ്രായമാകുന്നതിന്റെ ചില ലക്ഷണങ്ങളെക്കുറിച്ചും അവയെ എങ്ങനെ മന്ദഗതിയിലാക്കാമെന്നും അറിയാം.

ഉറക്കമില്ലായ്മ, ചർമ്മത്തിലെ മാറ്റങ്ങൾ, ശരീരഭാരം കൂടുന്നത്, മറവി, സന്ധി വേദന, മൂഡ് മാറ്റങ്ങൾ, രോഗപ്രതിരോധശേഷി കുറയുന്നത് എന്നിവയെല്ലാം പ്രായമാകലിന്റെ ലക്ഷണങ്ങളായി കണക്കാക്കാം.ശരീരം പ്രായമാകുന്നതിന്റെ ചില പ്രധാന ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് നല്ലതാണ്. ചില ആളുകൾക്ക് 50 വയസ്സിൽ 30 വയസ്സുള്ളവരുടെ ഊർജ്ജസ്വലതയും ചർമ്മവുമുണ്ടാകും. എന്നാൽ മറ്റു ചിലർക്ക് 30 വയസ്സിൽ തന്നെ 60 വയസ്സുള്ളവരെപ്പോലെ തോന്നാം. ശരീരത്തിന് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിയന്ത്രിക്കാനാകും.

നല്ല ഉറക്കമെന്നത് ആരോഗ്യത്തിനും ചർമത്തിനുമെല്ലാം പ്രധാനപ്പെട്ടതാണ്. പ്രായമാകുമ്പോൾ മെലറ്റോണിൻ, വളർച്ച ഹോർമോൺ എന്നിവയുടെ ഉത്പാദനം കുറയുന്നത് ഉറക്കത്തെ ബാധിക്കാം.ശരീരം ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ഉറക്കം ഒരു പ്രശ്നമായി തോന്നാം. 7-9 മണിക്കൂർ ഉറങ്ങിയിട്ടും ഉന്മേഷമില്ലെങ്കിൽ ശ്രദ്ധിക്കണം. ഇത് നമ്മുടെ ശരീരം വേഗത്തിൽ പ്രായമാകുന്നുവെന്നതിന്റെ സൂചനയാണ്. അതായത് ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും ക്ഷീണവും ഉറക്കം പോരാത്തത് പോലെയുളള തോന്നലും ഉണ്ടാകുന്നത്. ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കാൻ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുക. മഗ്നീഷ്യം അടങ്ങിയ ബദാം, ചീര തുടങ്ങിയവ കഴിക്കുക.

ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് പ്രായമാകലിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. ചിലരിൽ പെട്ടെന്ന് തന്നെ, അതായത് ചർമം ചുളിവാനുള്ള പ്രായമായില്ലെങ്കിൽക്കൂടി ചർമത്തിൽ ചുളിവുകൾ വരുന്നു. ചർമം അയഞ്ഞുതൂങ്ങുന്നു. കണ്ണിന് താഴെ കറുപ്പു പടരുന്നു. ഇതെല്ലാം ചർമം കാണിയ്ക്കുന്ന ലക്ഷണങ്ങളാണ്. അതായത് നിങ്ങളുടെ ശരീരം പ്രായമാകുന്നുവെന്ന് കാണിയ്ക്കുന്ന സൂചനകൾഅമിതമായ സമ്മർദ്ദം, സൂര്യരശ്മി, പുകവലി, മോശം ഭക്ഷണക്രമം എന്നിവ ചർമ്മത്തിലെ കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ തകർച്ചയ്ക്ക് കാരണമാകും.സൺസ്ക്രീൻ ഉപയോഗിക്കുക, വിറ്റാമിൻ സി, കൊളാജൻ സപ്ലിമെന്റുകൾ എന്നിവ കഴിക്കുക, ധാരാളം വെള്ളം കുടിക്കുക.നല്ലതുപോലെ ഉറങ്ങുകയും ചെയ്യുക

ഭക്ഷണക്രമത്തിൽ മാറ്റമില്ലാതെ ശരീരഭാരം കൂടുന്നത് ശരീരം പ്രായമാകുന്നുവെന്നതിന്റെ ഒരു സൂചനയാണ്. ശരീരഭാരം അനിയന്ത്രിതമായി വർദ്ധിയ്ക്കുന്നു. പ്രായമാകുമ്പോൾ പേശികൾ നഷ്ടപ്പെടുകയും കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യും. മസിലുകളുടെ ഉറപ്പ് കുറയുന്നു, വയറ്റിൽ കൊഴുപ്പടിഞ്ഞു കൂടുന്നു. ഇതെല്ലാം തന്നെ ശരീരം പെട്ടെന്ന് പ്രായമാകുന്നുവെന്നതിന്റെ സൂചനകളാണ്. വ്യായാമം ചെയ്യാതിരുന്നാൽ ഇത് 30 കളിലോ 40 കളിലോ സംഭവിക്കാം.ആഴ്ചയിൽ രണ്ടുതവണയെങ്കിലും വ്യായാമം ചെയ്യുക, ഓരോ ഭക്ഷണത്തിലും 20-30 ഗ്രാം പ്രോട്ടീൻ ഉൾപ്പെടുത്തുക, സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ, പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുക.

സന്ധികളിൽ വേദനയും വീക്കവും അനുഭവപ്പെടുന്നത് പ്രായമാകലിന്റെ ലക്ഷണമാണ്. മോശം ഭക്ഷണക്രമം, വ്യായാമമില്ലാത്ത ജീവിതശൈലി എന്നിവയെല്ലാം സന്ധി വേദനയ്ക്ക് കാരണമാകും.മഞ്ഞൾ, ഇലവർഗങ്ങൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നീന്തൽ, സൈക്ലിംഗ്, യോഗ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുക. പഞ്ചസാരയുടെ അളവ് കുറയ്ക്കുക.

വീഡിയോ കാണാം:

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *