“മാര്‍ഗം അത്ര ശരിയായിട്ടില്ലെന്ന് അറിയാം, എന്നാൽലക്ഷ്യം ഫലം കണ്ടു”; മുഖ്യമന്ത്രിക്ക് ഡോ. ഹാരിസിൻ്റെ മറുപടി

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി തുറന്നു കാട്ടിയ ഡോ. ഹാരിസ്. തന്റെ പ്രതികരണത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ഒരു വാർത്താ ചാനലിനോട് അദ്ദേഹം പ്രതികരിച്ചു. പ്രതികരിക്കേണ്ടിവന്ന സാഹചര്യം മനസിലാക്കണം. വപ്പെട്ട രോഗികളുടെ ബുദ്ധിമുട്ട് കാണുമ്പോള്‍ എന്റെ മനസ് വേദനിക്കുെന്നും ലക്ഷ്യം ശരിയായിരുന്നതുകൊണ്ട് തന്നെ കാര്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിയെന്നും ഡോ ഹാരിസ് പറഞ്ഞു.

മാര്‍ഗം അത്ര ശരിയായിട്ടില്ല എന്ന് തന്നെയാണ് എനിക്കും തോന്നുന്നത്. എന്നാല്‍ ലക്ഷ്യം ഫലപ്രാപ്തിയിലെത്തി. ശസ്ത്രക്രിയ മുടങ്ങുന്നത് കൊണ്ട് രോഗിക്ക് അപായം സംഭവിക്കുന്നത് ആണല്ലോ പ്രശ്‌നം. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കൂടുതല്‍ വേദനാജനകമായേനേ. പ്രതികരിക്കേണ്ടി വന്നതിന്റെ സാഹചര്യമാണ് മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഡോക്ടറുടെ പ്രവൃത്തി ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരുവനന്തപുരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടുവന്ന വാർത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. നല്ല അർപ്പണ ബോധത്തോടെ ജോലി എടുക്കുന്ന, അഴിമതി തീണ്ടാത്ത, ആത്മാർഥതയോടെ ജോലി എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ്. പക്ഷേ, അത്തരം ഒരാൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി. അത് അദ്ദേഹം ഉദ്ദേശിച്ചുണ്ടോ എന്ന് അറിയില്ല. ഇത് നമ്മുടെ മുന്നിൽ അനുഭവ പാഠമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ കാര്യവും പൂർണമായിരിക്കും എന്ന് പറയാൻ കഴിയില്ല. നമ്മുടെ മെഡിക്കൽ കോളജുകളിൽ അതിസങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. ആ ശസ്ത്രക്രിയകൾക്കാവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ശസ്ത്രക്രിയക്ക് വേണ്ട ഉപകരണങ്ങൾ ചിലപ്പോൾ ചിലത് ഇല്ലാത്ത സ്ഥിതി ഉണ്ടാവാം. എന്നാൽ എല്ലാ കാലത്തും അതുപോലെയല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങൾ വാങ്ങി നൽകാറുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഡോക്ടർ ഉന്നയിച്ച പ്രശ്‌നത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്. അതിന്റെ ഭാഗമായി ഒരു അതൃപ്തി ഉണ്ടായാൽതന്നെ, അത് കേരളത്തെ വലിയ തോതിൽ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയും വിധം പുറത്തുവിട്ടാൽ അത് നാം നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *