ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിനുള്ളാൽ മൃതദേഹം കുഴിച്ചിട്ട ശേഷം ഒളിവിൽ പോയ കേസിൽ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘറിലാണ സംഭവം നടന്നത്. ഇരുവരെയും ഇന്നലെ വൈകുന്നേരം പൂനെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഗുഡിയ ദേവി (ചമൻ ദേവി – 33) എന്ന യുവതിയും കാമുകൻ മോനു ശർമ (34) 15 ദിവസങ്ങൾക്ക് മുമ്പാണ് നളസോപാറയിൽ വച്ച് ഭർത്താവ് വിജയ് ചൗഹാനെ (34) കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടത്. പാൽഘറിൽ നിന്ന് 270 കിലോമീറ്റർ അകലെ പൂനെ നഗരത്തിലെ ഹദപ്‌സറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ ഇരുവരും ചേർന്ന് ചവാനെ എങ്ങനെ, എന്തിനാണ് കൊലപ്പെടുത്തിയതെന്ന് ഇപ്പോഴും അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.
മരിച്ചയാളുടെ സഹോദരൻ അഖിലേഷ് വീട്ടിലെത്തിയപ്പോഴാണ് പുതിയ ടൈലുകൾക്കടിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പെൽഹാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ടൈലുകൾ കുഴിച്ചെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.


തെലങ്കാനയിൽ പ്രഭാത നടത്തത്തിനിറങ്ങിയ സിപിഎം നേതാവിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.