വിജിലൻസ് കൈക്കൂലി കേസിൽ ഇഡി ഡയറക്ടർ ശേഖർ കുമാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ശേഖർ കുമാർ രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണങ്ങമെന്നും കോടതി നിർദേശിച്ചു. ഇന്ന് അനുവദിച്ച ജാമ്യ ഉത്തരവിലാണ് നിർദേശമുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥന് ചോദ്യം ചെയ്യാമെന്നും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിലുണ്ട്. അറസ്റ്റ് ചെയ്താൽ, മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണം. ആവശ്യഘട്ടങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർദേശമുണ്ട്. 30,000 രൂപയുടെ രണ്ട് ആൾ ജാമ്യം കെട്ടിവെക്കണമെന്നും കോടതി നിബന്ധനയുണ്ട്.
തനിക്കെതിരായ ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലെന്നും, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ശേഖർ കുമാറിൻ്റെ അഭിഭാഷകൻ വാദിച്ചു. കേസ് രേഖകൾ ഹാജരാക്കിയെങ്കിലും, ഒരു കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുക്കേണ്ട അടിയന്തര സാഹചര്യം വിജിലൻസിന് ബോധ്യപ്പെടുത്താനായില്ല. ഈ വാദങ്ങൾ ഭാഗികമായി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
കേസിലെ പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ട പ്രാധാന്യമോ, കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് കസ്റ്റഡി അനിവാര്യമാണെന്ന വാദമോ വിജിലൻസിന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. അന്വേഷണവുമായി സഹകരിക്കണമെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഇഡി അന്വേഷിക്കുന്ന വിവിധ സാമ്പത്തിക കേസുകൾ ഒത്തുതീർപ്പാക്കാൻ ശേഖർ കുമാർ ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസിൻ്റെ പ്രധാന ആരോപണം. പ്രമുഖ വ്യവസായിയായ അനീഷ് ബാബുവാണ് ശേഖർ കുമാറിനെതിരെ ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഇഡി ഉദ്യോഗസ്ഥൻ എന്ന തൻ്റെ പദവി ദുരുപയോഗം ചെയ്ത്, അനീഷ് ബാബുവിനെതിരായ കേസിൽ അനുകൂലമായ നിലപാടെടുക്കാൻ ശേഖർ കുമാർ വൻതുക ആവശ്യപ്പെട്ടു എന്നാണ് ആരോപണം.


മലപ്പുറത്ത് വാഹനപരിശോധനക്കിടെ എസ്.ഐയെ അപായപ്പെടുത്താൻ ശ്രമം ; 3 പേർ പിടിയിൽ
കർണാടകയിൽ പെൺകുട്ടിയെ കൊന്ന് മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; പ്രതി പിടിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.