മാസപ്പടി കേസില്‍ നിര്‍ണ്ണായക നീക്കം നടത്തി ഇഡ്. കേസെടുക്കുന്നതിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര ഏജന്‍സി തുടങ്ങിയിരിക്കുന്നത്. മാസപ്പടിയില്‍ എസ്എഫ്‌ഐഒ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ ഇഡി കോടതിയില്‍ അപേക്ഷ നല്‍കി. എറണാകുളത്തെ പ്രത്യേക കോടതിയില്‍ ഇഡിയുടെ അഭിഭാഷകനാണ് അപേക്ഷ സമര്‍പ്പിച്ചത്.
വീണയുടെ കമ്പനിയും സിഎംആര്‍എല്ലും തമ്മിലെ ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച കുറ്റപത്രമാണ് ഇഡി ശേഖരിക്കുന്നത്. ഇത് വിശദമായി പരിശോധിച്ച ശേഷം
കള്ളപ്പണ ഇടപാടിന്റെ പരിധിയില്‍ വരുന്നെങ്കില്‍ ഇഡി കേസെടുക്കും. നേരത്തെ തന്നെ ഇഡി ഡയറക്ടര്‍ കേസെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐഒ നല്‍കിയ രകുറ്റപത്രത്തില്‍ വിചരണ അടക്കമുള്ള നടപടികള്‍ നാടക്കാനിരിക്കേയാണ് ഒരു കേന്ദ്ര ഏജന്‍സി കൂടി എത്തുന്നത്.
ഇഡിയുടെ നിരീക്ഷണ വലയത്തിലാണ് വീണ എന്നാണ് വിവരം. കേസെടുത്താല്‍ വീണയെ തേടി അന്വേഷണസംഘം എത്താം. അല്ലെങ്കില്‍ നോട്ടീസ് നല്‍കി വിലിപ്പിച്ച് ചോദ്യം ചെയ്യുകയും ചെയ്യാം.
രാഹുൽ ജയിലിന് പുറത്തുള്ള ഗോവിന്ദച്ചാമി ; വിമർശനവുമായി പി.പി ദിവ്യ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.