മലപ്പുറം താൾക്കൊല്ലി ഉൾവനത്തിനുള്ളിൽ ഒരു ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തി. 15 വയസ് കഴിഞ്ഞ പിടിയാനയുടെ ജഡമാണ് കണ്ടെത്തിയത്. താൾക്കൊല്ലി കാരീരിയിലെ 1965 തേക്ക് പ്ലാൻ്റേഷനടുത്ത് ഞായറാഴ്ച രാവിലെ ഫീൽഡ് പരിശോധനക്ക് പോയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും ആനയുടെ മരണകാരണം വ്യക്തമായിട്ടില്ല.
Also Read
വിഴിഞ്ഞം പലരുടേയും ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി; കേരളത്തിൻ്റെ സ്വപ്നം രാജ്യത്തിന് സമർപ്പിച്ചു
വിഴിഞ്ഞം പലരുടേയും ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി; കേരളത്തിൻ്റെ സ്വപ്നം രാജ്യത്തിന് സമർപ്പിച്ചു
നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി.ധനിക് ലാൽ ആനയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്യാനായി സംഘത്തെ നിയോഗിച്ചിരുന്നു. വനം വകുപ്പ് അസിസ്റ്റന്റ്റ് വെറ്റിനറി സർജൻ ഡോ. എസ്. ശ്യാം, ഡോ. നൗഷാദലി, ഡോ. ജെ. ഐശ്വര്യ, വൈൽഡ് ലൈഫ് എക്സ്പേർട്ട് ഡോ. അനൂപ് ദാസ്, എൻ.ജി.ഒ പ്രതിനിധി ഹമീദ് വാഴക്കാട് എന്നിവർ ഉൾപെടുന്ന സംഘമാണ് ജഡം പോസ്റ്റ്മോർട്ടം ചെയ്തത്. കൂടുതൽ പരിശോധനകൾക്കായി ആനയുടെ ആന്തരികാവയവങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കൊല്ലം കടയ്ക്കലില്‍ കൈ വിലങ്ങുമായി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികൾ പിടിയിൽ
കൊല്ലം കടയ്ക്കലില്‍ കൈ വിലങ്ങുമായി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികൾ പിടിയിൽ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.