റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ ‘എമ്പുരാന്‍’ വ്യാജൻ ഇന്‍റര്‍നെറ്റില്‍; പ്രതികരിച്ച് പൃഥ്വിരാജ്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ വെബ്സൈറ്റുകളിലും ടെലഗ്രാമിലുമാണ് വ്യാജ പതിപ്പ് എത്തിയതെന്നാണ് സൂചന. ചിത്രം തിയേറ്ററുകളില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ഓണ്‍ലൈനില്‍ ചോര്‍ന്നതെന്നാണ് വിവരം. ചിത്രത്തിന്‍റെ എച്ച് ഡി പതിപ്പുകള്‍ വരെ ചോര്‍ന്നെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

മാർച്ച് 27ന് രാവിലെ ആറുമണിക്കാണ് എമ്പുരാന്‍ ആഗോളതലത്തില്‍ റിലീസിന് എത്തിയത്. തുടക്കം മുതല്‍ ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനിടയിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ട് വ്യജ പതിപ്പ് ചോര്‍ന്നെന്ന റിപ്പോര്‍ട്ട് വരുന്നത്.

അതേസമയം വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. സ്പോയിലറുകളോടും പൈറസിയോടും നോ പറയാം എന്ന പോസ്‌റ്റ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം ഓണ്‍ലൈനില്‍ എത്തിയത്. നേരത്തെയും നിരവധി സിനിമകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ചോര്‍ന്നിരുന്നു.

ഏറെ പ്രതീക്ഷകള്‍ക്കൊടുവിലാണ് ആരാധകരെ ആവേശത്തിലാക്കികൊണ്ട് സിനിമ തിയേറ്ററുകളില്‍ എത്തിയത്. വലിയ ആഘോഷ പരിപാടിയാണ് ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ആരാധകര്‍ ഒരുക്കിയിരുന്നത്. എന്നാല്‍ ആരാധകരുടെ ആവേശം കെട്ടടങ്ങുന്നതിന് മുന്‍പാണ് ചിത്രത്തിന്‍റെ വ്യാജന്‍ പ്രചരിക്കുന്നതെന്ന വിവരം പുറത്തു വരുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *