ഓവലിൽ പുരോഗമിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 247 റൺസിന് പുറത്താക്കി. 23 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നാലുവീതംവിക്കറ്റെടുത്തു.അർധസെഞ്ചുറി തികച്ച സാക് ക്രോളി (64) ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഹാരി ബ്രൂക്ക് 53 ഉം ബെൻ ഡെക്കറ്റ് 43 റൺസും നേടി.
ആറുവിക്കറ്റ് നഷ്ടത്തിൽ 204 റൺസെന്ന നിലയിൽ ഓവലിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ഇന്നിങ്സിൽ 224 റൺസിന് പുറത്തായിരുന്നു. ചായക്ക് പിരിയുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. കരുൺ നായർ ഒഴികെ ഇന്ത്യൻ ബാറ്റർമാർക്കാർക്കും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തായനായില്ല. കരുൺ 57 റൺസെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിൻസൺ അഞ്ച് വിക്കറ്റെടുത്തു. ജോഷ് ടങ്ക് മൂന്ന് വിക്കറ്റെടുത്തു.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 34 റൺസ് എന്ന നിലയിലാണ്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ യശ്വസി ജയ്സ്വാൾ 23 പന്തിൽ 26 റൺസും കെ എൽ രാഹുൽ 25 പന്തിൽ ഏഴ് റൺസും നേടി. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-2 ന് പിന്നിലാണ്. പരമ്പര സമനിലയിൽ ആക്കാൻ ഓവലിൽ ശുഭ്മൻ ഗില്ലിനും സംഘത്തിനും വിജയം അനിവാര്യമാണ്.
രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി ; നിയമസഭയിൽ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം


വാളയാർ ചെക്ക്പോസ്റ്റിൽ ബസ്സിൽ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി തിരൂർ സ്വദേശി പിടിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.