രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെ സർക്കാർ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസ് ഗൗരമുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ തള്ളിയതിനെതിരെ പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധിച്ചു.
കേന്ദ്ര ഏജൻസികളെ ഭയന്ന് ജീവിക്കുന്ന മുഖ്യമന്ത്രിക്ക് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യാൻ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, 26ന് നടത്തിയ വിവാദ പരാമർശം ഇപ്പോൾ വിവാദമാക്കുന്നതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് ഭരണപക്ഷം തിരിച്ചടിച്ചു.
രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുതിർക്കുമെന്ന് ചാനൽ ചർച്ചയ്ക്കിടെ പറഞ്ഞ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവനെ അറസ്റ്റ് ചെയ്യാത്തതിൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് അടിയന്തരപ്രമേയ നോട്ടിസ് നൽകിയത്. ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രി മറുപടി പറയേണ്ട സാഹചര്യം ഒഴിവാക്കി സ്പീക്കർ തന്നെ നോട്ടിസ് തള്ളി.
ദിത്വ ചുഴലിക്കാറ്റ് ; ശ്രീലങ്കയിൽ മണ്ണിടിച്ചിലും പ്രളയത്തിലും 123 മരണം
പ്രതിഷേധവുമായി പ്രതിപക്ഷം നടത്തളത്തിലിറങ്ങി. സ്പീക്കറുടെ നടപടിയെ സതീശൻ വിമർശിച്ചു. പ്രതിപക്ഷ ബഹളത്തിൽ സഭ മുങ്ങിയതോടെ സഭാനടപടികൾ വേഗത്തിൽ പൂർത്തിയാക്കി പിരിഞ്ഞു. അതേസമയം, വിഷയം സഭയിൽ കൊണ്ടുവന്ന പ്രതിപക്ഷത്തിന്റെ സമയത്തെ ഭരണപക്ഷം വിമർശിച്ചു. സഭ ബഹിഷ്കരിച്ച് ഇറങ്ങിയ പ്രതിപക്ഷം ബി.ജെ.പി – സി.പി.എം ബാന്ധവത്തിന്റെ ഉദാഹരണമാണിതെന്ന് ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ കൊലവിളി പ്രസംഗത്തില്‍ പ്രിന്റു മഹാദേവിനെതിരെ കേസെടുത്തിട്ടുണ്ട്. പേരാമംഗലം പൊലീസാണ് കേസെടുത്തത്. മൂന്നു വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കൊലവിളി പ്രസംഗം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പരസ്യമായി രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തുകയായിരുന്നു പ്രിന്റു മഹാദേവ്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്നായിരുന്നു ഇയാള്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.