തലമുറ മാറ്റത്തിൽ തോൽവിയോടെ ഇന്ത്യ. ലീഡ്സിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സന്ദർശകരെ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി. ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിൻ്റെ അരങ്ങേറ്റം തോൽവിയിൽ കലാശിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് ഇംഗ്ലണ്ട് മുന്നിലായി. ഇന്ത്യ ഉയർത്തിയ 371 വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ 373 റൺസ് നേടി ഇംഗ്ലണ്ട് മറികടന്നു. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇല്ലാത്ത ആദ്യ മത്സരമെന്ന പ്രത്യേകതയും ഒന്നാം ടെസ്റ്റിനുണ്ടായിരുന്നു.
ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയും (149) സാക് ക്രോളിയുടെയും ജോ റൂട്ടിന്റെ അര്‍ധ സെഞ്ചുറിയുമാണ് (65) ഇംഗ്ലീഷ് വിജയം അനായാസമാക്കിയത്. ഇരുവരും ഓപ്പണിംഗ് കൂട്ടുകെട്ടിൽ 188 റൺസാണ് അടിച്ചുകൂട്ടിയത്. ജോ റൂട്ട്സും ( പുറത്താകാതെ 53 ) റണ്‍സോടെയും ജാമി സ്മിത്ത് ( പുറത്താകാതെ 44) ആരം വിക്കറ്റിൽ നിലയുറപ്പിച്ചതോടെ ഇന്ത്യ തോൽവി ഉറപ്പിക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി ശാർദൂൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. 471, 364 എന്നിങ്ങനെയാണ് ഇന്ത്യ രണ്ട് ഇന്നിങ്സുകളിൽ നേടിയത്. ആദ്യ ഇന്നിങ്സിൽ യശ്വസി ജയ്സ്വാൾ, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ എന്നിവർ സെഞ്ച്വറി ഇന്ത്യയ്ക്കായി സെഞ്ച്വറി നേടി. ഒന്നാം ഇന്നിംഗ്ങ്സിൽ ആറ് റൺസിൻ്റെ ലീഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ കെഎൽ രാഹുൽ, റിഷഭ് പന്ത് എന്നിവരും സെഞ്ച്വറി നേടി. ജൂലൈ രണ്ടിനാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
സ്കോര്‍: ഇന്ത്യ – 471, 364, ഇംഗ്ലണ്ട് – 465, അഞ്ചിന് 373


ശബരിമല ജാതിയോ മതമോ നോക്കാതെ ആത്മീയതയെ ഒന്നിപ്പിക്കുന്നു, ഈ ക്ഷേത്രത്തെ നമ്മൾ ശക്തിപ്പെടുത്തേണ്ടതുണ്ട് ; മുഖ്യമന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.