‘വിദേശസംഭാവനകള്‍ സ്വീകരിക്കുന്നതില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. വിദേശഫണ്ട് സ്വീകരിക്കലില്‍ കേന്ദ്രം നയം മാറ്റിയെന്നാണ് വിശദീകരണം. അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേരളത്തോട് ഇരട്ടനീതി പുലര്‍ത്തിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
നേരത്തെയുള്ള നയം മാറ്റിയതുകൊണ്ടാണ് ഇത്തരത്തില്‍ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ നടത്താന്‍ മഹാരാഷ്ട്രയ്ക്ക് സാധിച്ചത്. കേരളത്തിനടക്കം ഇപ്പോള്‍ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും. കേരളം വിമര്‍ശനം ഉന്നയിക്കാതെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ ആവശ്യമുണ്ടെങ്കില്‍ അതിന് അപേക്ഷിക്കുകയാണ് വേണ്ടതെന്നും ജോര്‍ജ് കുര്യന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിദേശ സംഭാവന സ്വീകരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും 2018ല്‍ പ്രളയദുരിതാശ്വാസനിധിയിലേക്ക് വിദേശസഹായം സ്വീകരിക്കാന്‍ കേരളത്തിന് കേന്ദ്രം അനുമതി നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. ഇത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലടക്കമുള്ളര്‍ രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ പേര് മാറ്റി സർക്കാർ
രാജ്യത്തെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് വിദേശ സഹായം സ്വീകരിക്കുന്നതിന് ആദ്യമായി അനുമതി ലഭിച്ചതും മഹാരാഷ്ട്രയ്ക്കായിരുന്നു. കേരളം ഇതിനെതിരെ വൻ വിമർശനമാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍ താന്‍ മഹാരാഷ്ട്രയ്ക്ക് സഹായം നല്‍കിയതിനെ താന്‍ എതിര്‍ത്തിട്ടില്ലെന്ന് വ്യക്തമാക്കിയ കെഎന്‍ ബാലഗോപാല്‍ കേരളം ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് വിമര്‍ശിച്ചതെന്നും മറുപടി നല്‍കി.


പുഴയില്‍ ചാടി മരിച്ച ജിസ്മോളുടെയും മക്കളുടെയും സംസ്കാരം സ്വന്തം പള്ളിയില്‍; ഭര്‍ത്താവിന്റെ വീട്ടിലേക്ക് മൃതദേഹം എത്തിക്കില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.