ശക്തമായിക്കൊണ്ടിരിക്കുന്ന മഴക്കൊപ്പം കേരളത്തിൽ പകർച്ചവ്യാധി ഭീഷണിയും. പ്രതിദിന പനിബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. സർക്കാർ ആശുപത്രിയിലെ മാത്രം കണക്കാണിത്. ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും വർധനയുണ്ട്.
ഒരു മാസത്തിനിടെ 11 പേർ എലിപ്പനി ബാധിച്ചും ആറു പേർ ഡെങ്കിപ്പനി ബാധിച്ചും മരിച്ചു. ഈ മാസം മാത്രം 20 പേർ പനിബാധിച്ച് മരിച്ചു. അഞ്ചുമാസത്തിനിടെ എഴുപത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്യാമ്പുകളിൽ കഴിയുന്നവർ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മലിനജലത്തിലൂടെയും വായുവിലൂടെയും പടരുന്നതും കൊതുക് പരത്തുന്നതുമായ രോഗങ്ങളാണ് ഭീഷണിയായി മുന്നിലുള്ളത്. മഴക്കാലത്ത് സാധാരണ പടരുന്ന വൈറല്‍ പനിക്ക് പുറമേയാണ് പലവിധ ഭീഷണികള്‍. പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യകേന്ദ്രങ്ങളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.


കേരളത്തില്‍ കൊടുക്കുന്ന മുഴുവന്‍ അരിയും മോദിയുടേത്, ഒരു മണി പോലും പിണറായി വിജയന്റെ അരിയില്ല; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകളും, ബാനറുകളും ; ബി.ജെ.പിക്ക് 20 ലക്ഷം രൂപ പിഴ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.