നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നാളെ ഫലം പ്രഖ്യാപിക്കാനിരിക്കെ മത്സര രംഗത്തുള്ള പ്രധാന മുന്നണികളായ എൽഡിഎഫും യുഡിഎഫും തങ്ങൾ വിജയിക്കുമെന്നാണ് അവകാശപ്പെടുന്നത്. അവസാന നിമിഷം മത്സര രംഗത്തിറങ്ങിയ പിവി അൻവർ ഒരു വെല്ലുവിളിയേ അല്ല എന്ന് പരസ്യമായി പറയുമ്പോഴും നിലമ്പൂരിലെ ജയപരാജയങ്ങളെ നിർണയിക്കുന്നത് അൻവർ നേടുന്ന വോട്ടുകളാണെന്ന് രഹസ്യമായി സമ്മതിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ പിന്തുണയോടെ മത്സരിച്ച അൻവർ മൂവായിരത്തിൽ താഴെ ഭൂരിപക്ഷത്തിലാണ് ജയിച്ച് കയറിയത്. അന്ന് വെറും 80595 വോട്ടുകളാണ് എൻഡിഎ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിയമസഭയിൽ ലഭിച്ചതിനേക്കാൾ ഇരട്ടിയിൽ അധികം വോട്ടുകൾ നേടി പതിനേഴായിരത്തിന് മുകളിൽ വോട്ട് നേടാൻ എൻഡിഎ സ്ഥാനാർത്ഥിക്കായിരുന്നു. ഈ വോട്ടുകൾ ഉപതിരഞ്ഞെടുപ്പിൽ നിലനിർത്തിയാലോ അതിലധികം വോട്ടുകൾ നേടിയാലോത്തതും ഇടത്, ഐക്യമുന്നണികളുടെ ജയപരാജയത്തെ നിർണയിക്കും.
വിജയിക്കുമെന്നാണ് സിപിഎമ്മും ഇടതുമുന്നണിയും അവകാശപ്പെടുമ്പോൾ ഭൂരിപക്ഷം എത്രയാണെന്ന് പറയാൻ അവർക്ക് കഴിയുന്നില്ല. ചെറിയ ഭൂരിപക്ഷത്തിൽ ഇടത് സ്ഥാനാർത്ഥി എം സ്വരാജ് വിജയിക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങൾ നൽകുന്ന പ്രതികരണം. പരസ്യമായി വലിയ ഭൂരിപക്ഷം പറയുന്നുണ്ടെങ്കിലും അയ്യായിരത്തിൽ കുറയാതെയുള്ള ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളും പറയുന്നത്. രണ്ട് പേരും അൻവർ 10000-15000 വരെ വോട്ടുകൾ പിടിക്കുമെന്ന് സമ്മതിക്കുന്നുമുണ്ട്. ഈ കണക്കുകൂട്ടൽ വച്ചാണ് ഇരു മുന്നണികളും വിജയപ്രതീക്ഷ പങ്കുവയ്ക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജിയിൽ വിധി നാളെ
അൻവർ പിടിക്കുന്ന വോട്ടുകൾ ഏത് ക്യാമ്പിൽ നിന്നായിരിക്കും എന്നത് അടിസ്ഥാനമാക്കി ആയിരിക്കും അന്തിമഫലം എന്നുറപ്പാണ്. യുഡിഎഫ് പറയുന്നത് അൻവർ കഴിഞ്ഞ തവണ ഇടത് മുന്നണിയുടെ ഭാഗമായി വിജയിച്ച ആളാണ്. അതിനാൽ ഇടത് മുന്നണിയുടെ വോട്ടുകളായിരിക്കും സമാഹരിക്കുക എന്നാണ് ഐക്യമുന്നണിയുടെ കണക്കുകൂട്ടൽ. എൽഡിഎഫ് പറയുന്നു യുഡിഎഫിലും കോൺഗ്രസിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതിനാൽ അസംതൃപ്തരുടെ വോട്ടുകൾ അൻവറിന് അനുകൂലമായി ലഭിക്കും എന്നാണ്.
പ്രധാന മുന്നണികൾ ഇങ്ങനെ കൂട്ടിയും കിഴിച്ചും ഇരിക്കുമ്പോൾ വിജയിക്കുമെന്ന പ്രതീക്ഷ തന്നെയാണ് പിവി അൻവർ ക്യാമ്പും പങ്കുവയ്ക്കുന്നത്ത്. മലയോര മേഖലകളിൽ നിന്നും വലിയ തോതിൽ വോട്ട് പെട്ടിയിൽ വീഴും കോൺഗ്രസിലേയും സിപിഎമ്മിലേയും അസംതൃപ്തർ തനിക്ക് വോട്ടു ചെല്ലും രണ്ട് തവണ എംഎൽഎ ആയിരിക്കെ ചെയ്ത പ്രവർത്തനങ്ങളും കെട്ടിപ്പടുത്ത ബന്ധങ്ങളും തുണയാകും മുസ്ലിം ലീഗ് വോട്ടുകളും ലഭിക്കുമെന്നുമൊക്കെയാണ് ടിഎംസി കൂടാരത്തിൽ ഉള്ളവർ അവകാശപ്പെടുന്നത്.
വിജയ പ്രതീക്ഷയില്ലെങ്കിലും പരമാവധി വോട്ടുകൾ നേടാനാകുമെന്ന് എൻഡിഎയും അവകാശപ്പെടുന്നു. മണ്ഡലത്തിൽ സ്വാധീനമുള്ള ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും വ്യാപകമായി വോട്ട് സ്ഥാനാർത്ഥിയായ മോഹൻ ജോർജിന് ലഭിക്കുമെന്നാണ് എൻഡിഎ അവകാശവാദം. ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടിനെ മറികടക്കുമെന്നും എൻഡിഎ ക്യാമ്പ് പറയുന്നു.



സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരവാദം; ഒന്നിച്ച് പോരാടണം; ഷാങ്ഹായ് ഉച്ചകോടിയിൽ മോദി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.