ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദം വിഷയമായി ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്ന് ഉച്ചകോടിയിൽ സംസാരിക്കവേ മോദി പറഞ്ഞു. ഭീകരവാദത്തിന് എതിരെ ഒന്നിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പഹൽഗാം ഭീകരാക്രമണവും ഉച്ചകോടിയിൽ അദേഹം ചൂണ്ടിക്കാണിച്ചു. പഹൽഗാമിൽ നടന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നാല് ദശാബ്ദമായി ഇന്ത്യ ഭീകരവാദത്തെ നേരിടുന്നു. ഭീകരവാദം ഇപ്പോഴും പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. ഇന്ത്യ വിശ്വാസത്തിലും വികസനത്തിലും വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ഭീകരവാദ ധനസഹായവും ഭീകരവാദവൽക്കരണവും നേരിടുന്നതിന് എസ്‌സിഒ-വ്യാപകമായ സമഗ്ര ചട്ടക്കൂട് വേണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
“മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒറ്റക്കെട്ട്”! സതീശനും പിണറായിക്കും എതിരെ നിലമ്പൂരിൽ സ്ഥാനാർത്ഥി; കോൺഗ്രസിൽ ഒരു പിണറായിയുടെ ആവശ്യമില്ലെന്ന് പാർട്ടിക്കാർ



കൊച്ചി സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ നടന്നത് ദുരൂഹത നിറഞ്ഞ സാമ്പത്തിക ഇടപാടുകൾ ; ആരോപണവുമായി എം.പി ഹൈബി ഈഡൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.