‘ജാനകി’ വിവാദത്തിൽ രണ്ട് മാനദണ്ഡം എന്തിനെന്ന് ഫെഫ്ക; സെൻസർ ബോർഡിനെതിരെ സമരത്തിന് അമ്മയുടേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെയും പിന്തുണ

കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തുന്ന ജെസ്‌കെ: ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ഫെഫ്ക. കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് റിവൈസിംഗ് കമ്മിറ്റിയും ആവശ്യപ്പെട്ടുവെന്നും സമാനമായി രണ്ട് സിനിമകൾ ഇതിന് മുൻപ് പേര് മാറ്റിയിരുന്നുവെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ തിങ്കളാഴ്ച പ്രതിഷേധ സമരം നടത്തും. നിർമാതാക്കളുടെ സംഘടനയും അമ്മ പ്രതിനിധികളും സമരത്തിൽ പങ്കെടുക്കുമെന്നും ഫെഫ്ക അറിയിച്ചു.തിരുവനന്തപുരത്ത് സിബിഎഫ്‌സി റീജിയണല്‍ ഓഫീസിന് മുന്നിലാണ് സമരം.

സിനിമയുടെ നിർമാതാക്കൾ കടുത്ത ആശങ്കയിലാണ്. ഇന്നലെ സിനിമയുടെ സംവിധായകനുമായി ദീർഘമായി സംസാരിച്ചു. സിനിമ കണ്ടതിന് ശേഷം കമ്മിറ്റി അംഗങ്ങൾ സംവിധായകനെ കണ്ടിരുന്നു. അവരുടെ ഒരേ ഒരു ആവശ്യം ആ കഥാപാത്രത്തിന്റെ പേര് മാറ്റണം എന്നായിരുന്നു. സിനിമയെ വളരെ അധികം അഭിനന്ദിച്ചാണ് സംസാരിച്ചത്. സാമൂഹിക പ്രസക്തിയുള്ള സിനിമയാണ് സംവിധാന മികവും നന്നായിട്ടുണ്ട് എന്ന് പറഞ്ഞതിന് ശേഷം അവർ പറഞ്ഞത് ഈ പേര് മാറ്റണം എന്നായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

സിനിമയുടെ ട്രെയ്‌ലറും ടീസറും അംഗീകരിച്ച സെൻസർ ബോർഡ് സിനിമയ്ക്ക് മറ്റൊരു മാനദണ്ഡമാണ് കൊണ്ടുവന്നിരിക്കുന്നതെന്ന്
പേര് മാറ്റുമ്പോൾ സ്വാഭാവികമായും ടൈറ്റിൽ നിന്നും പേര് മാറ്റേണ്ടി വരും. കാരണമായി അവർ ചൂണ്ടിക്കാണിച്ചത് സമാനായി ഇതിന് മുൻപ് രണ്ട് തവണ ഉണ്ടായിട്ടുണ്ട് എന്നാണ്. ഒന്ന് മലയാളിയായ പത്മകുമാറിന്റ സിനിമയിൽ നിന്ന് ജാനകി എന്ന പേര് മാറ്റി ജയന്തി എന്നാക്കേണ്ടി വന്നിട്ടുണ്ട്, മറ്റൊന്ന് വിവേക് അഗ്നി ഹോത്രിയുടെ സിനിമയാണ്. രണ്ടിടത്തും അവരുടെ നിർദേശം സ്വീകരിക്കപ്പെട്ടു. പേര് മാറ്റി. അങ്ങനെ ഉള്ളപ്പോൾ ഇതിന് ബുദ്ധിമുട്ട് ഉണ്ടെന്നാണ് അധികൃതർ പറഞ്ഞത് എന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

എന്നാൽ ഇവിടെ സങ്കടമായി മൂന്ന് നാല് ചോദ്യങ്ങൾ ഉണ്ട്. ഈ സിനിമയുടെ ട്രെയ്‌ലറും ടീസറും സെൻസർ ബോർഡ് ക്ലിയർ ചെയ്തതാണ്. ഇതേ കഥാപാത്രത്തിന്റെ പേരാണ് ട്രെയ്ലറിലും ടീസറിലും ഉള്ളത്. ഇത് കേരളത്തിലെ തിയേറ്ററുകളിൽ ഒരു മാസകാലം പ്രദർശിപ്പിക്കുന്നുണ്ട്. അതിനകത്ത് ഒരു ക്രമസമാധാന പ്രശ്നം ഉണ്ടായതായി അറിയില്ല. അപ്പോൾ ടീസറിനും ട്രെയ്‌ലറിനും ഒരു മാനദണ്ഡം. സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം എന്നാണോയെന്നും ഉണ്ണികൃഷ്ണൻ ചോദിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *